പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്നു പറഞ്ഞ ധനമന്ത്രി കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നും അത് സംസ്ഥാനത്തിനു തിരിച്ചടിയായെന്നും പറഞ്ഞു. വയനാട് പുനരധിവാസത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി പരീക്ഷണത്തെ റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും ബാലഗോപാൽ പറഞ്ഞു. ‘‘കിഫ്ബി വായ്പ കടമായി കണക്കാക്കുകയാണ്. മുന്‍കാല പ്രാബല്യത്തോടെയാണ് അത് ചെയ്തത്. കിഫ്ബി പദ്ധതികള്‍ക്ക് ഇപ്പോള്‍ ബജറ്റില്‍നിന്നാണ് പണം നല്‍കുന്നത്’’– ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

കടമെടുക്കാനുള്ള അനുവദനീയ പരിധി പോലും കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ഇതിനെതിരെ കേരളത്തിലെ എല്ലാ കക്ഷികളും ഐക്യത്തോടെ നിന്നു. കേന്ദ്ര അവഗണന തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായെന്നും ബാലഗോപാൽ പറഞ്ഞു.

X
Top