ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പരിധിയില്ലാത്ത വിമാന യാത്ര നാളെ മുതല്‍

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന വിമാന ടിക്കറ്റ് പരിധി നീക്കം ചെയ്തുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. സെപ്തംബര്‍ 1 മുതല്‍ തന്നിഷ്ടപ്രകാരം ചാര്‍ജ്ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍ക്കാകും. ലോക്ഡൗണിന് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ച 2020 മെയ് 25 നാണ് നിരക്ക്, ശേഷി പരിധികള്‍ നിലവില്‍ വന്നത്.

ശക്തരായ കമ്പനികള്‍ ചാര്‍ജ്ജ് കുറച്ച് സര്‍വീസ് നടത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്. 2021 ഒക്ടോബര്‍ 18ന് ശേഷി പരിധി ഒഴിവാക്കി. എന്നാല്‍ 15 ദിവസ പ്രാബല്യത്തില്‍ കുറഞ്ഞതും കൂടിയതുമായ ടിക്കറ്റ് വില്‍പന നിലനിന്നു.

ഇക്കാര്യത്തില്‍ മാറ്റം വേണമെന്ന് ഇന്‍ഡിഗോ, വിസ്റ്റാര തുടങ്ങിയ കമ്പനികള്‍ സര്‍ക്കാറിനോടവശ്യപ്പെട്ടിരുന്നു. അതേസമയം മറ്റുചില കമ്പനികള്‍ എതിരെ നിലകൊണ്ടു. ഒടുവില്‍ സമവായമുണ്ടാക്കി പരിധി എടുത്തുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എയര്‍ലൈനുകളെ എങ്ങിനെ ബാധിക്കും.
പുതിയ സംഭവവികാസങ്ങള്‍ നിരക്ക് യുദ്ധലേയ്ക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദായത്തില്‍ സമ്മര്‍ദ്ദമനുഭവപ്പെടും. പ്രത്യേകിച്ചും പുതിയതായി തുടങ്ങിയ ആകാശ എയര്‍ലൈന്‍സിന്റെ അദായത്തില്‍.

അതേസമയം, സ്‌പൈസ് ജെറ്റ് പോലുള്ള കമ്പനികള്‍ ലാഭമുണ്ടാക്കും. അധികമുള്ള കുത്തക റൂട്ടുകളില്‍ ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുന്നതോടെയാണ് ഇത്.

ഇന്‍ഡിഗോയുടെ ഉയര്‍ന്ന വരുമാന ചക്രം അവസാനിക്കുമോ?
മുന്‍നിര എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചു. പ്രീകോവിഡിനേക്കാള്‍ കൂടുതല്‍ ഫ്‌ലൈറ്റുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നു (അതിന്റെ ഏറ്റവും ഉയര്‍ന്നത്). അതുകൊണ്ടുതന്നെ സാഹചര്യം എയര്‍ലൈനിനെ സംബന്ധിച്ച് പരീക്ഷണ ഘട്ടമാകുമെന്ന് വിദഗ്ധര്‍ കരുതുന്നു.

വണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്ക് മികച്ച ഓപ്ഷനുകള്‍ നല്‍കുന്നതിനാല്‍ ഇന്‍ഡിഗോ പ്രീമിയം സ്‌ക്കെയ്‌ലാണ് പിന്തുടരുന്നത്. നിരക്കുകളില്‍ കുറവുണ്ടായാല്‍, യാത്രക്കാര്‍ വിലകുറഞ്ഞ ഓപ്ഷനുകളിലേക്ക് മടങ്ങുകയും കമ്പനി അതുമായി പൊരുത്തപ്പെടാന്‍ നിര്‍ബന്ധിരാകുകയും ചെയ്യും.

യാത്രക്കാരെ എങ്ങിനെ ബാധിക്കും
നിരക്ക് പരിധി ഇരുതല മൂര്‍ച്ചയുള്ള വാളാണ്. കോവിഡിന് മുമ്പുള്ള നിരക്കുകളുടെ ഇരട്ടി നിരക്കാണ് ഇപ്പോഴുള്ളതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. പരിധി ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില കുറയുമെങ്കിലും, അവധിക്കാല സീസണില്‍ നിരക്കുകള്‍ പുതിയ ഉയരത്തിലെത്തും. ഇതോടെ ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യേണ്ടി വരും.

X
Top