ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി

ന്യൂഡൽഹി: ഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി. പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയുന്നതിനു വേണ്ടിയാണ് പുതിയ നിർദേശങ്ങൾ.

അടുത്ത വർഷം മാർച്ച് 31 വരെ ബാധകമായുള്ള ചട്ടങ്ങളാണ് പുനഃസംഘടിപ്പച്ചതെന്നു ഭക്ഷ്യവകുപ്പ് അറിയിച്ചു. മൊത്തവ്യാപാരികൾക്ക് സംഭരിക്കാവുന്ന ഗോതന്പ് 2,000 ടണ്ണിൽ നിന്ന് 1000 ടണ്ണാക്കി കുറച്ചു.

റീട്ടെയ്‌ലർമാർക്ക് മുമ്പുണ്ടായിരുന്നു പത്തു ടണ്ണിന് പകരം അഞ്ച് ടണ്‍ സംഭരിക്കാം. വലിയ റീട്ടെയ്‌ടെർമാർക്ക് മുന്പുണ്ടായിരുന്ന പത്തു ടണ്ണിനു പകരം ഓരോ ഒൗട്ട്‌ലെറ്റിലും അഞ്ച് ടണ്‍ വിതം സംഭരിക്കാം.

സംഭരണത്തിനുള്ള പരിധി ആദ്യമായി പ്രാബല്യത്തിൽ വന്നത് ജൂണ്‍ 24നാണ്. പിന്നീട് സെപ്റ്റംബർ ഒൻപതിന് കൂടുതൽ കർശനമാക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനുമാണ് ഇത്തരം നീക്കങ്ങൾ.

X
Top