Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വ്യവസായങ്ങൾക്ക് ഗ്രീൻ ഹൈഡ്രജൻ നിർബന്ധമാക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വളം നിർമാണ ഫാക്ടറികൾ, റിഫൈനറികൾ അടക്കമുള്ള വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ വന്നേക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നതായി കേന്ദ്ര പുനരുപയോഗ ഊർജ സെക്രട്ടറി ഭുപീന്ദർ സിങ് ഭല്ല പറഞ്ഞു.

വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടിയാലോചനകൾ വഴിയാകും നടപ്പാക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഓയിൽ റിഫൈനിങ്, അമോണിയ, മെഥനോൾ, സ്റ്റീൽ ഉൽപാദനം തുടങ്ങി ഒട്ടേറെ മേഖലകളിൽ ഹൈഡ്രജൻ ഇന്ധനമാണ്.

ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളും വിപണിയിൽ എത്തിത്തുടങ്ങുകയാണ്. ഹൈഡ്രജൻ ‘ക്ലീൻ’ ആണെങ്കിലും അത് വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. ഇത് പരിഹരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ.

പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.

X
Top