Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഹ്യൂന്‍ഡായ് മോട്ടോര്‍ ഗ്രൂപ്പിന്റെ യൂസുന്‍ ചുങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: ഹ്യൂന്‍ഡായ് മോട്ടോര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍ യൂസുന്‍ ചുങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

മഹാരാഷ്‌ട്ര ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണെന്നും ഹ്യൂന്‍ഡായ് ഗ്രൂപ്പിന്റേതുള്‍പ്പെടെയുള്ള വലിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മോദി അഭിപ്രായപ്പെട്ടു.

”യൂസുന്‍ ചുങ്ങിനെ കണ്ടുമുട്ടാനായതില്‍ സന്തോഷമുണ്ട്. ഇന്ത്യ തീര്‍ച്ചയായും നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ്. പുണെയിലെ പ്ലാന്റിനോടുള്ള ഹ്യൂന്‍ഡായിയുടെ ആവേശം കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

മഹാരാഷ്‌ട്ര ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണ്. ഇതുപോലുള്ള വലിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കു വളരെയധികം ഗുണം ചെയ്യും” – ഹ്യൂന്‍ഡായ് ഇന്ത്യയുടെ എക്‌സ് പോസ്റ്റിനോടു പ്രതികരിച്ച് മോദി കുറിച്ചു.

X
Top