രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജൂൺ പാദത്തിൽ 181 കോടിയുടെ ലാഭം നേടി ഇന്ത്യൻ ഹോട്ടൽ കമ്പനി

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യൻ ഹോട്ടൽ കമ്പനി (IHCL) ജൂണിൽ അവസാനിച്ച പാദത്തിൽ 1266 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടി, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 267 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. അതേപോലെ 2021 ജൂൺ പാദത്തിലെ 302 കോടി രൂപയുടെ നഷ്ടത്തെ അപേക്ഷിച്ച് അവലോകന പാദത്തിൽ ഹോട്ടൽ ശൃംഖല 181 കോടി രൂപ ലാഭം നേടി.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ പാദമാണിതെന്ന് ഐഎച്ച്‌സിഎൽ എംഡിയും സിഇഒയുമായ പുനീത് ഛത്‌വാൾ പറഞ്ഞു. എക്കാലത്തെയും മികച്ച വരുമാനം, മികച്ച ഇബിഐടിഡിഎ, മികച്ച ഇബിഐടിഡിഎ മാർജിൻ, നികുതിക്ക് ശേഷമുള്ള മികച്ച ലാഭം, പ്രോജക്റ്റുകൾക്ക് ലഭിച്ച മികച്ച അംഗീകാരം എന്നിങ്ങനെ എല്ലാ വശങ്ങളിലും ഇത് എക്കാലത്തെയും മികച്ച ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണികളിലും സെഗ്‌മെന്റുകളിലും ഉടനീളമുള്ള ഡിമാൻഡ് കുതിച്ചുയർന്നതാണ് ഈ പ്രകടനം കാഴ്ചവെയ്ക്കാൻ കമ്പനിയെ സഹായിച്ചത്. ഹോട്ടലുകൾ, റിസോർട്ടുകൾ, കൊട്ടാരങ്ങൾ, സ്പാകൾ, ഇൻ-ഫ്ലൈറ്റ് കാറ്ററിംഗ് സേവനങ്ങൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL). ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ് കമ്പനി.

X
Top