ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഇന്ത്യൻ രൂപ

കൊച്ചി: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള മേഖലയിലെ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഇന്ത്യൻ രൂപ പിടിച്ചുനില്‍ക്കുന്നു.

ഇന്നലെ ഒരവസരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 84.12 വരെ താഴ്ന്നുവെങ്കിലും പൊതു മേഖല ബാങ്കുകള്‍ വഴി റിസർവ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ നിലമെച്ചപ്പെടുത്തി. വ്യാപാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപ 84.11ല്‍ എത്തി. ഏഷ്യയിലെ പ്രധാന നാണയങ്ങളെല്ലാം ഡോളറിനെതിരെ കനത്ത തകർച്ച നേരിടുമ്പോഴാണ് ഇന്ത്യൻ രൂപ ശക്തമായി പിടിച്ചു നില്‍ക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നാണയ വിപണിയിലെ നഷ്‌ട സാദ്ധ്യത ഒഴിവാക്കാൻ ഡോളറിലേക്ക്നിക്ഷേപകർ പണം മാറ്റുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ഡോളറിന്റെ മൂല്യം കുറയ്ക്കാൻ നടപടികളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

രൂപയുടെ കരുത്ത്

  1. വിദേശ നാണയ ശേഖരമായി 68,480.5 കോടി ഡോളർ ആസ്തി കൈവശമുള്ളതിനാല്‍ ആഗോള മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയും
  2. അമേരിക്കയില്‍ ഇറക്കുമതി തീരുവകളില്‍ മാറ്റമുണ്ടായാലും റിസർവ് ബാങ്ക് തുടർച്ചയായി വിപണിയില്‍ ഇടപെടുന്നതിനാല്‍ ഇന്ത്യൻ രൂപയെ ബാധിക്കില്ല
  3. രൂപയുടെ തകർച്ച ഒഴിവാക്കാൻ റിസർവ് ബാങ്ക് 1,080 കോടി ഡോളറാണ് വിപണിയില്‍ വിറ്റഴിച്ചത്. വരും ദിവസങ്ങളിലും റിസർവ് ബാങ്ക് ആവശ്യമെങ്കില്‍ ഡോളർ വില്‌പ്പന നടത്തും

X
Top