സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധനവ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽമൊത്തവിലക്കയറ്റത്തിൽ വർധനകരാർ കാലാവധി കഴിഞ്ഞാലും ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്രംകേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

വിപണിയിലേക്ക്‌ പുതിയ നിക്ഷേപകരുടെ വരവ്‌ കുറയുന്നു

മുംബൈ: പുതിയ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയില്‍ 21 മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തിയതായി പ്രമുഖ ആഭ്യന്തര ബ്രോക്കറേജ്‌ സ്ഥാപനമായ മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ 23 ലക്ഷം ഡീമാറ്റ്‌ അക്കൗണ്ടുകളാണ്‌ പുതുതായി ആരംഭിച്ചത്‌. 2023 ജനുവരിക്കു ശേഷം പുതിയ അക്കൗണ്ടുകളുടെ എണ്ണം ഇത്രയും കുറയുന്നത്‌ ആദ്യമാണ്‌.

അതേ സമയം ജനുവരിയില്‍ 28 ലക്ഷം അക്കൗണ്ടുകള്‍ തുറന്നിരുന്നു. വിപണിയുടെ പ്രകടനം ദൂര്‍ബലമാകുന്ന ഘട്ടങ്ങളില്‍ പുതിയ ഡീമാറ്റ്‌ അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നത്‌ പൊതുവെ കുറയാറുണ്ട്‌.

വിപണിയില്‍ സെപ്‌റ്റംബര്‍ മുതലുണ്ടായ തിരുത്തല്‍ നിക്ഷേപകരുടെ മനോഭാവത്തെ ബാധിച്ചു. ഫെബ്രുവരിയില്‍ വിപണിയിലെ വ്യാപാര ഇടപാടുകളില്‍ കൂടുതല്‍ ഇടിവ്‌ ഉണ്ടാവുകയും ശരാശരി ദൈനംദിന വിറ്റുവരവ്‌ നാല്‌ ശതമാനം കുറഞ്ഞ്‌ 289 ലക്ഷം കോടി രൂപയാവുകയും ചെയ്‌തു.

2024 നവംബറില്‍ സെബി എഫ്‌ & ഒ വ്യാപാരത്തിന്‌ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും ഇടപാടുകള്‍ കുറയുന്നതിന്‌ കാരണമായിട്ടുണ്ട്‌. കാഷ്‌ വിഭാഗത്തില്‍ ചില്ലറ നിക്ഷേപകര്‍ നടത്തുന്ന വ്യാപാരത്തില്‍ നിന്നുള്ള ശരാശരി ദൈനംദിന വിറ്റുവരവ്‌ 12 ശതമാനം കുറഞ്ഞ്‌ 34,200 കോടി രൂപയായി. ഇത്‌ വ്യക്തിഗത നിക്ഷേപകര്‍ക്കിടയിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി സൂചിപ്പിക്കുന്നു.

ഓഹരി വിപണി ദുര്‍ബലമായതിനാല്‍ മ്യൂച്വല്‍ ഫണ്ട്‌ വ്യവസായവും മാന്ദ്യം നേരിട്ടു. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി ഒരു ശതമാനം കുറഞ്ഞ്‌ 67.6 ലക്ഷം കോടി രൂപയായി. ഇക്വിറ്റി ഫണ്ടുകളുടെ ആസ്‌തി മൂന്ന്‌ ശതമാനം കുറഞ്ഞ്‌ 28.8 ലക്ഷം കോടി രൂപയായി. അതേസമയം, ഫെബ്രുവരിയില്‍ എസ്‌ഐപി നിക്ഷേപം സ്ഥിരത പുലര്‍ത്തി.

ഫെബ്രുവരിയില്‍ 26,000 കോടി രൂപയുടെ എസ്‌ഐപി നിക്ഷേപമാണ്‌ ലഭിച്ചത്‌. ജനുവരിയിലെ 26,400 കോടി രൂപയേക്കാള്‍ അല്‍പ്പം കുറവാണിത്‌.

X
Top