ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ലക്സംബർഗ്; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഐഎംഎഫ്. ജിഡിപി(മൊത്ത ആഭ്യന്തര ഉൽപാദനം), ജിഡിപി പെർ കാപിറ്റ (പ്രതിശീർഷ ജിഡിപി) എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പന്നത കണക്കാക്കിയത്.

ഈ കണക്ക് പ്രകാരം ലക്സംബർഗ് ആണ് പ്രതിശീർഷ ജി.ഡി.പിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. യു.എസ് ആണ് ജി.ഡി.പിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 28.78 ലക്ഷം കോടിയാണ് യു.എസിന്റെ ജി.ഡി.പി.

രണ്ടാം സ്ഥാനത്ത് 18.53 ലക്ഷം കോടി ജി.ഡി.പിയുമായി ചൈനയുണ്ട്. 4.59 ലക്ഷം കോടി ജി.ഡി.പിയുമായി ജർമനിയാണ് മൂന്നാംസ്ഥാനത്ത്.

ജി.ഡി.പി അനുസരിച്ചുള്ള ലോകരാജ്യങ്ങളുടെ സമ്പന്ന പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. 3.94 ലക്ഷം കോടിയാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. 2024ൽ ഐ.എം.എഫിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി പെർ കാപിറ്റ 3000 ഡോളറിനടുത്താണ് ആണ്.

ജി.ഡി.പിയെ അപേക്ഷിച്ച് ഇന്ത്യയുടെ ജി.ഡി.പി പെർകാപിറ്റ വളരെ കുറവാണ്. പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138 ആണ്.

അതേസമയം 2075ഓടെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യു.എസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തുമെന്ന് ഗോൾഡ്മാൻ സാഷെ പ്രവചിച്ചിട്ടുണ്ട്.

ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ

  • യു.എസ്.എ
  • ചൈന
  • ജർമനി
  • ജപ്പാൻ
  • ഇന്ത്യ
  • യു.കെ
  • ഫ്രാൻസ്
  • ഇറ്റലി
  • ബ്രസീൽ
  • കാനഡ
X
Top