മുംബൈ: ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം വിപണിമൂല്യം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി- 447.30 ലക്ഷം കോടി രൂപ.
വ്യാഴാഴ്‌ച നിഫ്‌റ്റിയും സെന്‍സെക്‌സും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. ഇതിനൊപ്പം ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യവും റെക്കോഡിട്ടു.
ആഗോള സൂചനകളും ആഭ്യന്തര ഘടകങ്ങളും ഒരു പോലെ അനുകൂലമായതിനാല്‍ വിപണി റെക്കോഡുകള്‍ തിരുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. നിഫ്‌റ്റി ബാങ്ക് സൂചിക വ്യാഴാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
വിശാല വിപണിയും മുന്നേറ്റത്തില്‍ ഒരു പോലെ പങ്കുകൊണ്ടു. മുന്‍നിര സൂചികകള്‍ക്കൊപ്പം സ്‌മോള്‍കാപ്, മിഡ്‌കാപ് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് നീങ്ങി.