
- 20 വീടുകളുടെ താക്കോൽ വിതരണം ചെയ്തു
ദില്ലി: മുത്തൂറ്റ് ഫിനാൻസ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി തുറന്ന എംജി ജോർജ് മുത്തൂറ്റ് ടവർ-2 ഗ്രീൻ ഗ്ലാസ് ഘടനയോടു കൂടിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. വിപുലീകരിച്ച കോർപ്പറേറ്റ് ഓഫീസ് ന്യൂഡൽഹിയിലെ അളകനന്ദയിൽ ആണ്.
5 നിലകളുള്ള കെട്ടിടം പരിസ്ഥിതി സൗഹൃദ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. 100-ലധികം ജീവനക്കാർ ഇത് ഉപയോഗിക്കും. പ്രകൃതിദത്തമായ ലൈറ്റിംഗും ഗ്രീൻ ഗ്ലാസ് ഘടനയും പ്രത്യേകതകളാണ്. സമീപഭാവിയിൽ സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.
മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് അനുസൃതമായാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഡൽഹി സ്പെഷ്യൽ പോലീസ് കമ്മീഷണർ റോബിൻ ഹിബു, മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് തുടങ്ങിയവർ പങ്കെടുത്തു.
മുത്തൂറ്റ് ഗ്രൂപ്പ് ഹരിയാനയിലെ രേവാരിയിലെ ഘടൽ മഹാനിയവാസിൽ 20 മുത്തൂറ്റ് ആഷിയാന വീടുകളും നിർമ്മിച്ച് നൽകി. മുത്തൂറ്റ് ഗ്രൂപ്പ് അവരുടെ പുനരധിവാസ സംരംഭത്തിന്റെ ഭാഗമായി 200 ലധികം വീടുകൾ നിർമ്മിച്ചു കൈമാറി.
മുത്തൂറ്റ് ആഷിയാനക്ക് കീഴിൽ കൊച്ചിയിലെ എടവനക്കാട് 14 ഭവനങ്ങളുടെയും ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 10 ഭവനങ്ങളുടെയും നിർമാണമാണ് നിലവിലുള്ള മറ്റ് പദ്ധതികൾ.
കമ്പനിയുടെ CSR സംരംഭത്തിന്റെ ഭാഗമായി, ഈ വർഷമാദ്യം, മുത്തൂറ്റ് ഗ്രൂപ്പ് അവരുടെ പുനരധിവാസ സംരംഭമായ മുത്തൂറ്റ് ആഷിയാനയുടെ ഭാഗമായി 200-ലധികം വീടുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
2018-ൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട കേരളത്തിലെ പ്രളയത്തിന് ശേഷമാണ് മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ആഷിയാന ആരംഭിച്ചത്.