വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

1 കോടിയിലേറെ വരുമാനമുള്ളവരുടെ എണ്ണം 5 മടങ്ങായി ഉയർന്നു

രു കോടി രൂപയിലേറെ വാർഷിക വരുമാനമുള്ള നികുതി ദായകരുടെ എണ്ണത്തില്‍ പത്തു വർഷത്തിനിടെ കുത്തനെ വർധന. 2013-14 സാമ്പത്തിക വർഷത്തില്‍ 44,078 പേരായിരുന്നുവെങ്കില്‍ 2023-24 സാമ്ബത്തിക വർഷമയപ്പോഴത് 2.3 ലക്ഷമായി.

കാലാകാലങ്ങളിലായുണ്ടാകുന്ന വരുമാന വർധനവിനും ജീവിത നിലവാരത്തിലെ ഉയർച്ചക്കും ഉദാഹണമാണിതെന്ന് ചൂണ്ടിക്കാണിക്കുന്നു.

സമാന കാലയളവില്‍ വ്യക്തികള്‍ നല്‍കിയ ആദായ നികുതി റിട്ടേണുകളുടെ എണ്ണം 3.3 കോടിയില്‍നിന്ന് 7.5 കോടിയിലേറെയായതായി ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഒരു കോടി രൂപയിലധികം വരുമാനം വെളിപ്പെടുത്തിയവരുടെ വിഹിതം 52 ശതമാനത്തോളമായി.

ഒന്ന് മുതല്‍ അഞ്ച് കോടി രൂപ വരുമാനമുള്ളവരുടെ വിഭാഗത്തില്‍ ശമ്പളക്കാരുടെ വിഹിതം 53 ശതമാനമായിരുന്നു. ഇതില്‍തന്നെ ശമ്പള വരുമാനക്കാരേക്കാള്‍ ബിസിനസുകാരുടെയും പ്രൊഫഷണലുകളുടെയും എണ്ണമായിരുന്നു കൂടുതല്‍.

500 കോടി രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനം റിപ്പോർട്ട് ചെയ്ത 23 വ്യക്തികളില്‍ ആർക്കും ശമ്പളം ലഭിച്ചതായി രേഖകളിലില്ല. അതേമസമയം, 100-500 കോടി രുപ വരുമാന പരിധിയിലുള്ള 262 പേരില്‍ 19 പേർ ജോലി ചെയ്യുന്നവരും ശമ്പളം പറ്റുന്നവരുമാണ്.

2013-14 സാമ്പത്തിക വർഷം 500 കോടി രൂപയിലധികം വരുമാനമുള്ളത് ഒരു വ്യക്തിക്കു മാത്രമായിരുന്നു. 100-500 കോടി വിഭാഗത്തില്‍ രണ്ടു പേരുമായിരുന്നു ഉണ്ടായിരുന്നത്.

2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്‌ 25 കോടിയിലധികം വരുമാനം റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. 1,812ല്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 1,798 ആയി.

10 കോടിയിലധികം ശമ്പളം വാങ്ങുന്ന വ്യക്തികളുടെ എണ്ണത്തിലും 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,656ല്‍നിന്ന് 1,577 ആയാണ് കുറഞ്ഞത്.

X
Top