Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അതിസമ്പന്നരുടെ എണ്ണം വർധിക്കുന്നു

മുംബൈ: ജി.ഡി.പി വളർച്ചനിരക്ക് കുറയുന്നതും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഒരു വിഭാഗം രാജ്യത്തുണ്ട്, അതിസമ്പന്നർ.

ഇന്ത്യയിൽ അതിസമ്പന്നർ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 ദശലക്ഷം ഡോളർ (250 കോടി രൂപയിലേറെ) ആസ്തിയുള്ളവരെയാണ് അതിസമ്പന്നർ എന്ന് വിശേഷിപ്പിക്കാറുള്ളത്.

2023ലെ കണക്കുപ്രകാരം ഈ ഗണത്തിൽപെടുത്താവുന്ന 13,263 പേരാണ് രാജ്യത്തുള്ളത്.

2028ഓടെ ഇത് 50 ശതമാനം വർധിച്ച് 19,908 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വളർച്ച നിരക്കാവും ഇത്.

അതിസമ്പന്നരുടെ വളർച്ച തോതിൽ ചൈന (47 ശതമാനം), തുർക്കിയ (42.9 ശതമാനം), മലേഷ്യ (35 ശതമാനം) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിലാകും.

X
Top