മുംബൈ: ഇന്ത്യയിലെ ആദ്യ ഇടിഎഫ് പദ്ധതിയായ നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് നിഫ്റ്റി 50 ബീഇഎസി (നിഫ്റ്റി ബീഇഎസ്) ന് അടുത്തിടെ 10,000 കോടി രൂപയുടെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം) സ്വന്തമാക്കാനായി. നിഫ്റ്റി ബീഇഎസ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിഫ്റ്റി 50 ഇടിഎഫാണ്. എസ്ബിഐ നിഫ്റ്റി 50 ഇടിഎഫും യുടിഐ നിഫ്റ്റി 50 ഇടിഎഫുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ഇപിഎഫ്ഒയില്‍ നിന്നുള്ള വരവാണ് പ്രധാനമായും എസ്ബിഐ നിഫ്റ്റി 50 ഇടിഎഫിന്റെയും യുടിഐ നിഫ്റ്റി 50 ഇടിഎഎഫിന്റെയും ആസ്തി അടിത്തറ. എന്നാല്‍, റീട്ടെയില്‍, ഉയര്‍ന്ന നെറ്റ് വര്‍ത്ത് വ്യക്തിഗത (എച്ച്എന്‍ഐ) നിക്ഷേപകര്‍ എന്നിവരില്‍ നിന്നാണ് നിഫ്റ്റി ബിഇഎസ് നിക്ഷേപം സ്വീകരിക്കുന്നത്. ഇത് എംസി30യുടെ ഭാഗവുമാണ്.
30 നിക്ഷേപ യോഗ്യമായ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ മണികണ്‍ട്രോളിന്റെ ക്യൂറേറ്റഡ് ബാസ്‌ക്കറ്റാണ് എംസി30. നിഫ്റ്റി ബീഇഎസ് നിഫ്റ്റി 50 സൂചിക (എന്‍50) ട്രാക്ക് ചെയ്യുന്നു. വൈവിധ്യമാര്‍ന്ന 50-സ്റ്റോക്ക് സൂചികയാണ് നിഫ്റ്റി50.
സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ സൂചിക പ്രതിനിധീകരിക്കുന്നു. എന്‍എസ്ഇ ഇന്ത്യയുടെ കണക്കനുസരിച്ച്, എന്‍50 13 മേഖലകളെയാണ് ഉള്‍ക്കൊള്ളുന്നത്. അതു കൂടാതെ 2019 മാര്‍ച്ച് 29-ന് ലിസ്റ്റ് ചെയ്തിട്ടുള്ള 66.8 ശതമാനം ഓഹരികളുടെ ഫ്രീ ഫ്‌ലോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനേയും സൂചിക പ്രതിനിധീകരിക്കുന്നു.
കുറഞ്ഞ ട്രാക്കിംഗ് പിശക്, കുറഞ്ഞ ചെലവ് അനുപാതം, ഉയര്‍ന്ന ട്രേഡ് വോളിയം എന്നിവ ഉള്‍പ്പെടെ എല്ലാ പാരാമീറ്ററുകളിലും നിഫ്റ്റി ബീഇഎസ് സ്‌ക്കോര്‍ ചെയ്യുന്നുണ്ട്. 2001 ല്‍ ആദ്യമായ ഇടിഎഫ് നിലവില്‍ വന്നപ്പോള്‍ നിക്ഷേപകരാരും താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് സ്ഥാപന നിക്ഷേപകര്‍ പണമൊഴുക്കാന്‍ തുടങ്ങി.
അതിനുശേഷം എച്ച്എന്‍എകളും റിട്ടെയ്ല്‍ നിക്ഷേപകരും താല്‍പര്യം പ്രകടിപ്പിച്ചു. ആഗോള സൂചികകളെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നിഫ്റ്റി50യെ ട്രാക്ക് ചെയ്യുന്നതിനാല്‍ നിഫ്റ്റി ബിഇഎസ് മികച്ച ഫലം നല്‍കുന്നു. മാത്രമല്ല രാജ്യത്തെ ബ്ലൂചിപ്പ് ഓഹരികളെ പ്രതിനിധീകരിക്കുന്ന സൂചിക കൂടിയാണ് നിഫ്റ്റി50.