
പൊന്നാനി: ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയില്‍ വില വര്‍ധിച്ചു. കിലോക്ക് 95, 100, 105 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. രാമച്ച കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് രാമച്ചതിന്റെ വില വര്‍ധന. തീരദേശത്തിന്റെ പ്രധാന കൃഷികളിലൊന്നാണ് രാമച്ചം.
ഈ വര്‍ഷം തുടക്കത്തില്‍ അല്‍പ്പം വിലയിടിവ് ഉണ്ടായെങ്കിലും ഡിമാന്റ് ഏറിയതാണ് രാമച്ചത്തിന് വില വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു. ഒക്ടോബറില്‍ തുടങ്ങിയ വിളവെടുപ്പ് അടുത്ത മാസം ഫെബ്രുവരി അവസാനവാരത്തോടെ അവസാനിക്കും.
വില വര്‍ധിച്ചതോടെ രാമച്ചം കെട്ടുകളാക്കി സ്റ്റോക്ക് ചെയ്യുകയാണ് കര്‍ഷകര്‍. പൊന്നാനി മുതല്‍ ചാവക്കാട് വരെ എടക്കഴിയൂര്‍, പഞ്ചവടി, നാലാംകല്ല്, അകലാട്, മൂന്നൈയിനി, ബദര്‍പള്ളി, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട്, പാലപ്പെട്ടി, വെളിയങ്കോട് തുടങ്ങിയ തീരദേശത്തിന്റെ പഞ്ചാരമണലില്‍ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറംനാടുകളില്‍ ഉള്‍പ്പെടെ നല്ല മാര്‍ക്കറ്റാണുള്ളത്.
പല കര്‍ഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കും, വിശറി, ബെഡ്, തലയണ മുതലായവ നിര്‍മിക്കുന്നതിനും ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിക്കുന്നുണ്ട്.
കൃഷി ഇടത്തില്‍നിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കിയാണ് വിപണികളിലേക്ക് കയറ്റി വിടുന്നത്. രാമച്ച കൃഷി ഇറക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ണാണ് തീരദേശത്തെ പഞ്ചാരമണലെന്നത് കൊണ്ട് തന്നെ രാമച്ചത്തിന് വിപണിയില്‍ എന്നും ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു.