ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനത്തിൽ ആർ.ബി.ഐ നിരക്കുകൾ ഉയർത്തിയേക്കും. 25 ബേസിക് പോയിന്റിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തുക. ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആർബിഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുക.
റീടെയിൽ പണപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആർബിഐ നിരക്കിൽ നേരിയ വർധന വരുത്തുകയെന്നാണ് സൂചന. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവും വായ്പ പലിശനിരക്ക് ഉയർത്തിയിരുന്നു.
ഡിസംബറിലെ വായ്പ അവലോകനത്തിൽ പലിശനിരക്കിൽ ആർബിഐ 35 ബേസിക് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. നേരത്തെ തുടർച്ചയായി 50 ബേസിക് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശനിരക്ക് ഉയർത്തുന്നത് ആർബിഐ താൽക്കാലികമായി നിർത്തുന്നത്.