കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

നടപ്പുവർഷം മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കില്ല

കൊച്ചി: വിപണിയില്‍ മാന്ദ്യ സൂചനകള്‍ ശക്തമാണെങ്കിലും നടപ്പുവർഷം മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകില്ല.

കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ മേഖലയിലെ പ്രതിസന്ധികളും ഉത്പാദനത്തില്‍ ഇടിവുണ്ടാക്കിയതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതാണ് പ്രധാന വെല്ലുവിളി.

സെപ്‌തംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അപ്രതീക്ഷിതമായി 5.49 ശതമാനമായി കുതിച്ചുയർന്നിരുന്നു. മൊത്ത വില സൂചികയും കഴിഞ്ഞ മാസം രണ്ട് വർഷത്തിനിടെയിലെ ഉയർന്ന തലത്തിലെത്തി.

അമേരിക്കയിലെ ഫെഡറല്‍ റിസർവും യൂറോപ്യൻ സെൻട്രല്‍ ബാങ്കും കഴിഞ്ഞ മാസം പലിശ നിരക്ക് കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ ഡിസംബറില്‍ റിസർവ് ബാങ്കും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

റിസർവ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ 6.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല.

അപകട സാഹചര്യമെന്ന് ശക്തികാന്ത് ദാസ്
ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യ പലിശ നിരക്ക് കുറച്ചാല്‍ അതീവ അപകടകരമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.

നാണയപ്പെരുപ്പം 5.5 ശതമാനത്തില്‍ നില്‍ക്കുമ്ബോള്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതു പോലും അപക്വമാണ്. ഒക്‌ടോബറിലും നാണയപ്പെരുപ്പം കുറയാനിടയില്ല.

നാണയപ്പെരുപ്പം സുഖകരമായ നിലയിലേക്ക് എത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധികള്‍

  1. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശ കുറച്ചാല്‍ വിപണിയിലെ പണ ലഭ്യത കൂടുമെന്നതിനാല്‍ വിലക്കയറ്റം അതിരൂക്ഷമാകും
  2. സാമ്പത്തിക വളർച്ച ഏഴ് ശതമാനത്തിന് അടുത്തായതിനാല്‍ ഉടനടി പലിശ കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് റിസർവ് ബാങ്ക് കരുതുന്നു
  3. പലിശ കൂടിയതിനാല്‍ ഭവന, വാഹന വില്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യവസായികള്‍
  4. വിലക്കയറ്റം രൂക്ഷമായതോടെ വായ്പകളുടെ തിരിച്ചടവ് വലിയ തോതില്‍ മുടങ്ങുമെന്ന ആശങ്കയും ശക്തം

X
Top