2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഐടി മേഖലയുടെ വരുമാനം 282 ബില്യണ്‍ ഡോളറിലെത്തും

ബെംഗളൂരു: ഐടി രംഗത്തെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനം വര്‍ധിച്ച് 282.6 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് മേഖലയിലെ സംഘടനയായ നാസ്‌കോം.

2026 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായം 300 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2025 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 6 ശതമാനം കൂടുതലാണെന്ന് നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഫോറത്തില്‍ പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ പറഞ്ഞു.

‘എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇതൊരു സൂചനയാണ്്,’ 2025 സാമ്പത്തിക വര്‍ഷത്തിലെ ബിസിനസ് ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് നമ്പ്യാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാസ്‌കോമിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ടെക് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1.26 ലക്ഷം വര്‍ധിച്ച് 58 ലക്ഷമായി.

പരമ്പരാഗത ഐടി സേവന കമ്പനികളുടെ 2025 സാമ്പത്തിക വര്‍ഷത്തെ വരുമാനം 4.3 ശതമാനം വര്‍ധിച്ച് 137.1 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് വരുമാനം 4.7 ശതമാനം വര്‍ധിച്ച് 54.6 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

എഞ്ചിനീയറിംഗ് ഗവേഷണ വികസന കമ്പനികളുടെ വരുമാന വളര്‍ച്ച ഏറ്റവും ഉയര്‍ന്ന നിരക്കായ 7 ശതമാനത്തിലെത്തി. 55.6 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന നേട്ടമാണ് മേഖല കൈവരിച്ചത്.

കമ്പനികളുടെ ആഭ്യന്തര വരുമാനം 7 ശതമാനം വര്‍ധിച്ച് 58.2 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് കയറ്റുമതി വരുമാനത്തിലെ 4.6 ശതമാനം വളര്‍ച്ചയേക്കാള്‍ വേഗത്തിലാണ്, ഇത് 224.4 ബില്യണ്‍ ഡോളറില്‍ വരാന്‍ സാധ്യതയുണ്ട്.

X
Top