ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

രൂപയുടെ മൂല്യത്തിൽ റെക്കോട് ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യം കുറഞ്ഞു. ഇന്ന് മൂല്യത്തിൽ ഒരു പൈസയാണ് കുറഞ്ഞത്. ഇതോടെ 84 രൂപ 38 എന്ന റെക്കോര്‍ഡ് ഇടിവാണ് രൂപയിലുണ്ടായിരിക്കുന്നത്.

ഒരു ഡോളര്‍ വാങ്ങാന്‍ 84 രൂപ 38 പൈസ നൽകണം. ഡോളറിന്റെ മൂല്യം കൂടുന്നത് രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വെള്ളിയാഴ്ച അഞ്ചുപൈസ കുറഞ്ഞതോടെ 84.37 എന്ന സര്‍വ്വകാല റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിച്ചത്. പിന്നീട് ഇന്നും മൂല്യം കുറയുകയായിരുന്നു.

കഴിഞ്ഞ മാസം മാത്രമായി 1200 കോടി ഡോളറാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതും രൂപയുടെ മൂല്യം ഇടിയാൻ കാരണമാണ്.

X
Top