കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകാൻ നിർമലാ സീതാരാമൻ

ത്തവണത്തെ ബജറ്റ് അവതരണം അടുത്ത ഫെബ്രുവരി 1ാം തിയ്യതി, വ്യാഴാഴ്ച്ച നടക്കും. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ (Nirmala Sitaraman) ആറാമത് ബജറ്റ് അവതരണമാണ് നടക്കുന്നത്.

തുടർച്ചയായി ആറ് കേന്ദ്രബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന റെക്കോർഡാണ് നിർമലാ സീതാരാമനെ കാത്തിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാല ബജറ്റ് (Interim Budget) അവതരണമാണ് ഫെബ്രുവരി 1ാം തിയ്യതി നടക്കുന്നത്. ഇത് പ്രാഥമികമായി ഒരു വോട്ട് ഓൺ അക്കൗണ്ട് (Vote on account) ആയിരിക്കുമെന്ന് കഴിഞ്ഞ മാസം നിർമലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇടക്കാല ബജറ്റുകളിൽ പരമ്പരാഗതമായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാറില്ല. പുതിയ സർക്കാറിന്റെ 2024 ജൂലൈയിലെ സമ്പൂർണ ബജറ്റ് അവതരണത്തിനായി ജനങ്ങൾ കാത്തിരിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വാർഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റ് എന്ന് ലളിതമായി നിർവചിക്കാം. വരാൻ പോകുന്ന സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ വരുമാനം-ചിലവ് എന്നിവയാണ് ബജറ്റിലൂടെ അവതരിപ്പിക്കുക.

ഇടക്കാല ബജറ്റ് അവതരണമായതിനാൽ തെരഞ്ഞെടുപ്പ് വരെ സർക്കാരിന്റെ അവശ്യചിലവുകൾ മുന്നോട്ടു കൊണ്ടു പോകുന്ന കണക്കുകൾക്കായിരിക്കും പ്രാധാന്യം ലഭിക്കുക. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ഇതുവരെ അഞ്ച് ബജറ്റുകളാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തവണത്തെ ഇടക്കാല ബജറ്റ് അവതരണത്തോടെ മുൻ കേന്ദ്ര ധനമന്ത്രിമാരായ മൻമോഹൻസിങ്, അരുൺ ജയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ അഞ്ച് ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രിമാർ എന്ന റെക്കോർഡും നിർമലാ സീതാരാമൻ മറികടക്കും.

2019ലാണ് കേന്ദ്ര ധനമന്ത്രിയായി നിർമലാ സീതാരാമൻ ചുമതലയേറ്റെടുക്കുന്നത്.

ഇന്ദിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരണം നടത്തുന്ന വനിതയെന്ന ബഹുമതിയും നിർമലാ സീതാരാമനാണ്. ഇടക്കാല ബജറ്റ് അവതരണം ഫെബ്രുവരി 1 വ്യാഴാഴ്ച്ച രാവിലെ 11.00ന് നടക്കും.

ഇത്തവണത്തെ ബജറ്റ് സെഷന് രാഷ്ട്രപതി ദ്രൗപദി മുർമു ഔപചാരികമായി ആരംഭം കുറിക്കും. ആദ്യദിനത്തിൽ പാർലമെന്റിന്റെ ഇരു സഭകളേയും അവർ അഭിസംബോധന ചെയ്യും.

ജനുവരി അവസാനത്തോടെയാണ് ബജറ്റ് സെഷൻ ആരംഭിക്കുക. നിലവിൽ ഇത് ജനുവരി 31ാം തിയ്യതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റ് സെഷൻ അടുത്ത ഏപ്രലിൽ അവസാനിക്കും.

2023 സെപ്തംബർ 4ാം തിയ്യതിയാണ് ബജറ്റ് രൂപീകരണത്തിന് കേന്ദ്രധനമന്ത്രാലയം തുടക്കം കുറിച്ചത്.

X
Top