Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ന്യൂഡൽഹി: സേവന മേഖലയിലെ പി.എം.ഐ ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ ഇടിവ് രേഖപ്പെടുത്തി. മുൻമാസത്തെ 58.5ൽ നിന്ന് നവംബറിൽ 58.4 ആയാണ് കുറഞ്ഞത്. അതേസമയം, സെപ്റ്റംബറി(57.7)നേക്കാൾ കൂടുതലുമാണ്.

തുടർച്ചയായി 40 മാസത്തിലേറെയായി ശുഭസൂചനാ പരിധിയായ 50ന് മുകളിലാണ് സേവന മേഖലയിലെ പിഎംഐ. ഓഗസ്റ്റിൽ സൂചിക 60.9ലേയ്ക്ക് ഉയർന്നെങ്കിലും പിന്നീടുള്ള മാസങ്ങളിൽ അതിന് താഴെയുള്ള നിലവാരത്തിൽ തന്നെയാണ്. 400 ലേറെ സേവന മേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ ശേഖരിച്ചാണ് പി.എം.ഐ കണക്കാക്കുന്നത്.

ഉത്പാദന മേഖലയിലെ പി.എം.ഐ ആകട്ടെ 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ഒക്ടോബറിലെ 57.5ൽ നിന്ന് നവംബറിൽ 56.5ലേയ്ക്കാണ് താഴ്ന്നത്.

വില സമ്മർദം, ദുർബലമായ ഡിമാന്റ് എന്നിവയാണ് ഉത്പാദന മേഖലയെ ബാധിച്ചത്. രാസവസ്തുക്കൾ, പരുത്തി, തുകൽ;, റബ്ബർ എന്നിവയുൾടെയുള്ളവയുടെ വില നവംബറിൽ ഉയർന്നിരുന്നു.

സമ്പദ്വ്യവസ്ഥയിൽ ഏറെ പ്രാധാന്യമുള്ള സേവന മേഖല രാജ്യത്തെ ജിഡിപിയുടെ പകുതിയിലേറെ സംഭാവന ചെയ്യുന്നുണ്ട്. മുൻ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിലെ വളർച്ച 6.7 ശതമാനമായി കുറഞ്ഞു. നഗര ഉപഭോഗത്തിലെ മാന്ദ്യവും ഉത്പാദന മേഖലയിലെ തളർച്ചയും ദുർബലമായ കോർപറേറ്റ് പ്രവർത്തന ഫലങ്ങളും രണ്ടാം പാദത്തിലെ ജിഡിപിയെയും ബാധിച്ചു.

വളർച്ച 5.4 ശതമാനമായി കുത്തനെ ഇടിയുകയും ചെയ്തു.

X
Top