
2025ല്‍ ഓഹരി വിപണിയിലുണ്ടായ ഇടിവില്‍ ഇന്ത്യയിലെ അഞ്ച് പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ വിപണിമൂല്യത്തിലുണ്ടായത് 5.37 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച. ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ടാറ്റാ ഗ്രൂപ്പാണ്.
അദാനി ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, ടാറ്റാ ഗ്രൂപ്പ്, മഹീന്ദ്ര & മഹീന്ദ്ര ഗ്രൂപ്പ് എന്നീ നാല് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ വിപണിമൂല്യം ഗണ്യമായ ചോര്‍ച്ച നേരിട്ടപ്പോള്‍ എച്ച്‌ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിപണിമൂല്യം വര്‍ധിക്കുകയാണ് ചെയ്‌തത്.
2025ല്‍ അദാനി ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, ടാറ്റാ ഗ്രൂപ്പ്, മഹീന്ദ്ര & മഹീന്ദ്ര ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകള്‍ക്ക് 5.6 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയുണ്ടായപ്പോള്‍ എച്ച്‌ഡിഎഫ്‌സി ഗ്രൂപ്പിന്റെ വിപണിമൂല്യം 88,930 കോടി രൂപ വര്‍ധിച്ചു.
ടാറ്റാ ഗ്രൂപ്പാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. ഗ്രൂപ്പിലെ 25 ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ 4.84 ലക്ഷം കോടി രൂപയുടെ ഇടിവാണ് (15.6 ശതമാനം) ഉണ്ടായത്.
ടിസിഎസിന്റെ വിപണിമൂല്യം മാത്രം 3.07 ലക്ഷം കോടി രൂപ ഇടിഞ്ഞു. ടാറ്റാ സ്റ്റീല്‍ 43,745 കോടി രൂപയുടെയും ട്രെന്റ് 79,642 കോടി രൂപയുടെയും ചോര്‍ച്ച നേരിട്ടു.
മഹീന്ദ്ര & മഹീന്ദ്ര ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ 86,744 കോടി രൂപയുടെ ഇടിവാണ് (14.6 ശതമാനം) ഉണ്ടായത്. ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്പ് കമ്പനിയായ മഹീന്ദ്ര & മഹീന്ദ്രയുടെ വിപണിമൂല്യത്തില്‍ 44,953 കോടി രൂപയുടെ ഇടിവുണ്ടായി.
അദാനി ഗ്രൂപ്പിലെ 11 ഓഹരികള്‍ 33,189 കോടി രൂപയുടെ (2.5 ശതമാനം) ചോര്‍ച്ച നേരിട്ടു. റിലയന്‍സ് ഗ്രൂപ്പാണ് ഏറ്റവും കുറഞ്ഞ ഇടിവിന് വിധേയമായത്. 12,030 കോടി രൂപയുടെ (0.6 ശതമാനം) ഇടിവാണ് റിലയന്‍സിന്റെ വിപണിമൂല്യത്തിലുണ്ടായത്.
അതേ സമയം എച്ച്‌ഡിഎഎഫ്‌സി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ 5.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്.