ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടെലികമ്മ്യൂണിക്കേഷന്‍ നിയമം 2023 ഇന്ത്യയിൽ ഭാഗികമായി നടപ്പിലാക്കി; ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം

ന്യൂഡൽഹി: രാജ്യത്തെ ടെലികോം നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി ടെലികമ്മ്യൂണിക്കേഷൻസ് ആക്റ്റ് 2023 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ജൂണ്‍ 26 മുതല്‍ പ്രാബല്യത്തിൽ വന്നു.

നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം (1885), വയര്‍ലെസ് ടെലിഗ്രാഫി നിയമം (1993)എന്നിവയ്ക്ക് പകരം വരുന്ന പുതിയ നിയമമാണ് ടെലികമ്മ്യൂണിക്കേഷന്‍ നിയമം 2023.

ദേശീയ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, ടെലികോം സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ട് ഈ നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനാൽ ഇനി മുതൽ ദേശസുരക്ഷ, യുദ്ധ സാഹചര്യങ്ങൾ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവയുടെ പേരില്‍ രാജ്യത്തെ എല്ലാ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ കഴിയും.

രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്.

സിം കാർഡുകളിൽ നിയന്ത്രണം
ഇതുകൂടാതെ, ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണം സംബന്ധിച്ചും പുതിയ നിയമത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കാർഡുകൾ വരെ രജിസ്റ്റർ ചെയ്യാം.

എന്നാൽ ജമ്മു കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആളുകൾക്ക് ആറ് കണക്ഷനുകള്‍ മാത്രമേ എടുക്കാന്‍ സാധിക്കൂ. ഈ പരിധി ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴയായിരിക്കും ഈടാക്കുക.

ആദ്യ തവണ 50,000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപയും പിഴയീടാക്കും. കൂടാതെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ സിം കാർഡ് നേടുന്നവർക്ക് 50 ലക്ഷം രൂപ വരെ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

വാണിജ്യ ബിസിനസ് മെസ്സേജുകൾക്ക് നിയന്ത്രണം
ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിസിനസ് മെസേജുകള്‍ അയച്ചാല്‍ മൊബൈല്‍ സേവന കമ്പനികള്‍ക്കും 2 ലക്ഷം രൂപ വരെ പിഴ ലഭിക്കാം.

ഇതിനുപുറമേ സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കും ഏർപ്പെടുത്താം. അനാവശ്യ സ്പാം മെസ്സേജുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്നാൽ ടെലികോം കമ്പനികൾക്ക് മൊബൈൽ ടവറുകൾ സ്ഥാപിക്കാനോ ടെലികോം കേബിളുകൾ സ്ഥാപിക്കാനോ ഭൂമിയുടെ ഉടമയുടെ അനുമതി ആവശ്യമില്ല എന്നതാണ് ഈ നിയമത്തിൽ വരുന്ന മറ്റൊരു മാറ്റം. സർക്കാറിന്റെ അനുമതി മാത്രം ഇതിന് മതിയാകും.

സർക്കാറിന്റെ പൂർണ്ണ നിയന്ത്രണവും നിരീക്ഷണവും
അടിയന്തര സാഹചര്യങ്ങളിലോ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളിലോ വ്യക്തികളുടെ കോള്‍, സന്ദേശങ്ങള്‍ എന്നീ സേവനങ്ങൾ തടസ്സപ്പെടുത്താനും നിയന്ത്രണവിധേയമാക്കാനും സർക്കാരിന് സാധിക്കും.

എന്നാല്‍ വാര്‍ത്താ ആവശ്യങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഈ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും മാധ്യമപ്രവര്‍ത്തകരുടെ റിപ്പോർട്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായെന്ന് തോന്നിയാൽ ഇവരുടെ കോളുകളും സന്ദേശങ്ങളും സർക്കാർ നിരീക്ഷിക്കുന്നതായിരിക്കും.

X
Top