ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് അംഗീകാരം ഈ മാസം

തിരുവനന്തപുരം: കൊച്ചിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പുതിയ അലൈന്‍മെന്റ് ഏതെന്ന അന്തിമ തീരുമാനം ഈ മാസം തന്നെ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച അലൈന്‍മെന്റിലെ പ്രാഥമിക പഠന റിപ്പോര്‍ട്ട് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കഴക്കൂട്ടത്ത് നിന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളേജ് വഴി കിഴക്കേക്കോട്ടയിലേക്ക് എന്നതാണ് അലൈന്‍മെന്റ്.

നിലവില്‍ ധനവകുപ്പിന്റെ മുന്നിലാണ് അലൈന്‍മെന്റ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുള്ളത്. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച്‌ കഴിഞ്ഞാല്‍ ഇത് ക്യാബിനറ്റ് അംഗീകാരത്തിനായി അയക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹറ പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമ ഡിപിആര്‍ തയ്യാറാക്കാനാണ് കെഎംആര്‍എല്‍ തീരുമാനം.

മെട്രോ പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത് ബിജു പ്രഭാകറിനാണ്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ഈ മാസം തന്നെ ലഭിക്കുമെന്നാണ് അദ്ദേഹവും പ്രതികരിച്ചത്. കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹറ പറയുന്നത് അനുസരിച്ച്‌ എല്ലാ സാദ്ധ്യത പഠനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാകും അന്തിമ ഡിപിആര്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും പിന്നീട് കേന്ദ്ര സര്‍ക്കാരിനും അയക്കുക. ഇതിന് അധികം കാലതാമസം വരില്ലെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

കെഎംആര്‍എല്‍ നിയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിഎംആര്‍സി നേരത്തെ പള്ളിപ്പുറത്ത് നിന്ന് ആരംഭിക്കുന്ന തരത്തില്‍ ഒരു അലൈന്‍മെന്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് മാറ്റി കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന തരത്തില്‍ പുതിയ ഡിപിആര്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ പഠനങ്ങള്‍ ആരംഭിച്ചിട്ട് ഒരു ദശകത്തിനപ്പുറമായെങ്കിലും ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.

അതേസമയം, മെട്രോ പദ്ധതിയുടെ ഭാഗമായുള്ള ശ്രീകാര്യം മേല്‍പ്പാലം നിര്‍മാണം നവംബറില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

X
Top