കേന്ദ്ര ബജറ്റിന് ഇനി ആഴ്ചകൾ മാത്രം; ഇത്തവണ ജനങ്ങൾക്കായി എന്തുണ്ടാകും ബജറ്റ് ബാഗിൽ?വീട്ടു ഭക്ഷണത്തിന് ചിലവ് കൂടിയത് 15 ശതമാനംഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജിഎസ്ടി വകുപ്പ്സ്വർണത്തിന്റെ വഴിയേ വെള്ളിക്കും ഹോൾമാർക്കിങ് വരുന്നുഇലക്ട്രോണിക്സ് മേഖലയിൽ 25,000 കോടി രൂപയുടെ PLI സ്കീമിന് അംഗീകാരം

കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍

മുംബൈ: ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തുവെന്ന് ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതികവിദ്യയിലെ മുന്നേറ്റം, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ കളിപ്പാട്ട കയറ്റുമതിയില്‍ മുന്നിലെത്താന്‍ കാരണമായി.

2014 മുതല്‍ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്ത് ഇരട്ടിയായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇറക്കുമതി ഇക്കാലയളവില്‍ 33 ശതമാനത്തില്‍നിന്ന് 12 ശതമാനമായാണ് കുറഞ്ഞത്.

കളിപ്പാട്ടമേഖലയുടെ കേന്ദ്രങ്ങളായ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. കളിപ്പാട്ടങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2020 ഫെബ്രുവരിയില്‍ 20 ശതമാനത്തില്‍നിന്ന് 60 ശതമാനമായും തുടര്‍ന്ന് 2023 മാര്‍ച്ചില്‍ 70 ശതമാനമായും ഉയര്‍ത്തി.

2023-ലെ കണക്ക് പ്രകാരം 9600-ലധികം കളിപ്പാട്ടനിര്‍മാണ യൂണിറ്റുകളാണ് രാജ്യത്ത് ഉള്ളത്.

X
Top