സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

എസ്‌ഐപി അക്കൗണ്ടുകള്‍ നിര്‍ത്തുന്ന പ്രവണത ശക്തമാകുന്നു

മുംബൈ: ഓഹരി വിപണി ചാഞ്ചാട്ടത്തിലേക്ക്‌ തിരിഞ്ഞപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന പ്രവണതയും ശക്തമാകുന്നു.

പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ്‌ കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതം നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്‌ അടുത്തെത്തി.

നവംബറില്‍ 39.14 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിര്‍ത്തല്‍ ചെയ്‌തത്‌. അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌ 49 ലക്ഷം അക്കൗണ്ടുകളാണ്‌. ഒക്‌ടോബറില്‍ 63.7 ലക്ഷം പുതിയ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്‌ത സ്ഥാനത്താണിത്‌.

നവംബറില്‍ നിര്‍ത്തലാക്കപ്പെട്ട അക്കൗണ്ടുകളുടെ എണ്ണം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട അക്കൗണ്ടുകളടെ 79.12 ശതമാനമാണ്‌.

ഈ അനുപാതം ഇതിന്‌ മുമ്പ്‌ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്‌ മെയ്‌ മാസത്തിലായിരുന്നു-88.38 ശതമാനം. ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിക്ഷേപകര്‍ മടിച്ചതും നിലവിലുള്ള എസ്‌ഐപി അക്കൗണ്ടുകളില്‍ നിന്ന്‌ ലാഭമെടുക്കാന്‍ തുനിഞ്ഞതും എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ ഉയരാന്‍ കാരണമായി.

വിപണി ഇടിവ്‌ നേരിടുന്നത്‌ കുറഞ്ഞ ചെലവില്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാണ്‌ എസ്‌ഐപി നിക്ഷേപകര്‍ക്ക്‌ ഒരുക്കുന്നത്‌. എന്നാല്‍ ചാഞ്ചാട്ടം ഒരു വിഭാഗം നിക്ഷേപകരെ ആശങ്കയിലേക്ക്‌ നയിക്കുന്നത്‌ എസ്‌ഐപി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്നതിന്‌ വഴിവെക്കുന്നു.

അതേ സമയം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി പ്രതിമാസം നിക്ഷേപിക്കപ്പെടുന്ന തുക തുടര്‍ച്ചയായി രണ്ടാമത്തെ മാസവും 25,000 കോടി രൂപക്ക്‌ മുകളിലെത്തി.

25,320 കോടി രൂപയാണ്‌ നവംബറില്‍ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഒക്‌ടോബറില്‍ ഇത്‌ 25,323 കോടി രൂപയായിരുന്നു.

X
Top