2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എസ്‌ഐപി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന പ്രവണത ശക്തം

മുംബൈ: കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ഓഹരി വിപണിയില്‍ കണ്ടുവരുന്ന വില്‍പ്പന സമ്മര്‍ദം സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം നടത്തുന്നവരെയും ബാധിച്ചു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസം മുതല്‍ നിര്‍ത്തലാക്കുന്ന എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന പ്രവണതയാണ്‌ കാണുന്നത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ പുതിയ എസ്‌ഐപി രജിസ്‌ട്രേഷനുകള്‍ കുറയുകയും നിര്‍ത്തലാക്കുന്ന എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം കൂടുകയും ചെയ്‌തു. മാര്‍ച്ചില്‍ 4.02 ദശലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകളാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌.

ഫെബ്രുവരിയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി രജിസ്‌ട്രേഷന്‍ പത്ത്‌ ശതമാനം കുറഞ്ഞു.

വിപണിയുടെ മുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തിയ ജൂലായ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ പ്രതിമാസം 6.77 ദശലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകളാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്‌. ജൂലൈയില്‍ 7.26 ദശലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ആണിത്‌. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ശരാശരി 3.81 ദശലക്ഷം അക്കൗണ്ടുകളാണ്‌ പ്രതിമാസം നിര്‍ത്തലാക്കപ്പെട്ടത്‌. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ഇത്‌ പ്രതിമാസം 5.59 ദശലക്ഷം അക്കൗണ്ടുകളായി വര്‍ധിച്ചു.

ഓഹരി വിപണിയിലെ തിരുത്തല്‍ ശക്തമായത്‌ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പരത്തിയതാണ്‌ എസ്‌ഐപി നിക്ഷേപം നിര്‍ത്തലാക്കുന്നതിന്‌ ഒരു വിഭാഗം നിക്ഷേപകരെ പ്രേരിപ്പിച്ചത്‌.

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍.

സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ്‌ ഇത്‌.

X
Top