കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അമേരിക്കൻ ഫെഡറല്‍ റിസർവ് പലിശ നിരക്കുകൾ ഉടനെ കുറച്ചേക്കില്ല

കൊച്ചി: സെപ്തംബറില്‍ അമേരിക്കയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതോടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് പലിശ കുറയ്ക്കല്‍ നടപടികള്‍ക്ക് താത്കാലിക വിരാമമിട്ടേക്കും.

പുതിയ കണക്കുകളനുസരിച്ച്‌ യു.എസിലെ തൊഴില്‍ രഹിതരുടെ എണ്ണം കഴിഞ്ഞ മാസം 4.1 ശതമാനമായി താഴ്ന്നു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങള്‍ മൂലം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുന്നതിനാല്‍ വായ്പകളുടെ പലിശ വീണ്ടും കുറച്ച്‌ നാണയപ്പെരുപ്പ ഭീഷണി ഉയർത്താൻ ഫെഡറല്‍ റിസർവ് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്.

നടപ്പുവർഷം രണ്ട് തവണ കൂടി അമേരിക്ക പലിശ കുറയ്ക്കുമെന്നാണ് ഇന്ത്യൻ ഓഹരി വിപണി പ്രതീക്ഷിച്ചിരുന്നത്. പലിശ കുറയുന്നതോടെ ഇന്ത്യയിലേക്ക് വിദേശ ധന സ്ഥാപനങ്ങളുടെ നിക്ഷേപം കൂടുതലായി നേടാൻ അവസരമുണ്ടായിരുന്നു.

അതേസമയം പുതിയ സാഹചര്യം സ്വർണ വിലയില്‍ കുതിപ്പുണ്ടാക്കിയേക്കും.

X
Top