2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

കടന്നുപോകുന്നത് വിലക്കയറ്റത്തിന്‍റെ സ്വര്‍ണവര്‍ഷം

കൊച്ചി: 2024 വിട വാങ്ങുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റത്തിന്‍റെ സ്വര്‍ണവര്‍ഷമാണു കടന്നുപോകുന്നത്. വ്യാഴാഴ്ച്ച സ്വര്‍ണവില പവന് വീണ്ടും 57,000 രൂപ കടന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,125 രൂപയും പവന് 57,000 രൂപയുമായി.

2024 ജനുവരി രണ്ടിനു ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 31ന് ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമായി സ്വര്‍ണവില ഉയര്‍ന്നു. ഏകദേശം 27 ശതമാനത്തിന്‍റെ വില വര്‍ധനയാണ് ഈ കാലയളവില്‍ സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.

അന്താരാഷ്‌ട്ര സ്വര്‍ണവില 2019ല്‍ ട്രോയ് ഔണ്‍സിന് 1300 ഡോളര്‍ ലെവലില്‍നിന്നും 2076 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ നാലഞ്ചു വര്‍ഷമായി 1700 – 2000 ഡോളറില്‍നിന്നു കാര്യമായി ഉയര്‍ച്ചയില്ലാതെ നിലനിന്നിരുന്നു.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2050 ഡോളര്‍ ലെവലില്‍നിന്നു കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് 2790 ഡോളര്‍ വളരെ ഉയര്‍ന്നു. ഏകദേശം 38 ശതമാനത്തോളം ഉയര്‍ച്ച അന്താരാഷ്‌ട്ര വിലയില്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ രൂപ 83.25ല്‍നിന്നു 85 ഡോളറിലേക്കു ദുര്‍ബലമായതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

വില ഉയരാനുള്ള കാരണങ്ങള്‍
അമേരിക്ക പലിശനിരക്ക് കുറയ്ക്കുന്ന പ്രതീക്ഷകള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, ഇസ്രയേല്‍-ഹമാസ്, റഷ്യ-യുക്രെയ്ന്‍ യുദ്ധങ്ങൾ, മറ്റ് അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന വില നിക്ഷേപകരില്‍ ഉണര്‍ത്തിയ ശുഭാപ്തി വിശ്വാസത്തില്‍നിന്നുള്ള ഡിമാന്‍ഡ് ഇവയെല്ലാം സ്വര്‍ണവില ഉയരാന്‍ ഇടയാക്കി.

അന്താരാഷ്‌ട്ര വിലയിലുണ്ടായ ഉയര്‍ച്ചയും കറന്‍സിയിലും ഇംപോര്‍ട്ട് ഡ്യൂട്ടിയിലും ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റം ഒരു വര്‍ഷംകൊണ്ട് 31 ശതമാനമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

X
Top