ന്യൂഡല്‍ഹി: അടുത്ത മാസത്തില്‍ എക്‌സ് ഡിവിഡന്റാകുന്ന 5 മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളാണ് ചുവടെ.
പന്‍ച്ച്ശീല്‍ ഓര്‍ഗാനിക്‌സ്: 2022 ല്‍ നിക്ഷേപം രണ്ടിരട്ടി വര്‍ധിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് കമ്പനിയുടേത്. ഒരു വര്‍ഷത്തില്‍ 500 ശതമാനം ആദായം സമ്മാനിക്കാനും ഓഹരിയ്ക്കായി. 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി സെപ്തംബര്‍ 22 ന് എക്‌സ് ഡിവിഡന്റാകും. 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ കമ്പനി നേരത്തെ തയ്യാറായിരുന്നു.
വിധി സ്‌പെഷ്യാലിറ്റി: സെപ്തംബര്‍ 22 ന് എക്‌സ്ഡിവിഡന്റാകുന്ന ഓഹരിയാണ് വിധി സ്‌പെഷ്യാലിറ്റി ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ലിമിറ്റഡിന്റേത്. ഓഹരിയൊന്നിന് 40 പൈസയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 500 ശതമാനം വളരാന്‍ ഓഹരിയ്ക്കായി.
ഗുജ്‌റാത്ത് ആല്‍ക്കലീസ്: സെപ്തംബര്‍ 21 ന് എക്‌സ് ഡിവിഡന്റാകുന്ന കമ്പനി 10 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപം ഇരട്ടിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് കമ്പനിയുടേത്.
ബ്ലാക്ക് റോസ് ഇന്‍ഡസ്ട്രീസ്: സെപ്തംബര്‍ 21 ന് ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനി 20 പൈസയുടെ സ്‌പെഷ്യാലിറ്റി ഡിവിഡന്റും 55 പൈസയുടെ അവസാന ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ 5 വര്‍ഷത്തില്‍ 725 ശതമാനം ഉയരാനും ഓഹരിയ്ക്കായി.
പിറ്റി എഞ്ചിനീയറിംഗ്: സെപ്തംബര്‍ 15 ന് എക്‌സ് ഡിവിഡന്റാകുന്ന ഓഹരി 0.85 രൂപയാണ് അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 100 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരിയാണ് കമ്പനിയുടേത്.