Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മറക്കാനാവില്ല ഈ മലയാളി മുദ്രകൾ

ന്ത്യയെ മാറ്റി മറിച്ച നിരവധി വിപ്ലവങ്ങൾക്ക് നാന്ദി കുറിച്ച മലയാളികളുണ്ട്. വർഗീസ് കുര്യൻ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നു. അമൂലിന്റെ സൃഷ്ടാവ്. ആനന്ദിന്റെ ജൈത്രയാത്രയുടെ കാരണഭൂതൻ. കോഴിക്കോട് സ്വദേശിയായ വി കുര്യൻ ഗുജറാത്തിൽ സൃഷ്ടിച്ചത് താരതമ്യമേതുമില്ലാത്ത മാതൃക. ഉറച്ച അടിത്തറയിൽ അമൂൽ നടത്തുന്ന മുന്നേറ്റം ഏറെ ശ്രദ്ധേയം. ഇന്ത്യ പട്ടിണി കിടക്കാതിരുന്നതിന്, നമ്മൾ കൈവരിച്ച ഭക്ഷ്യ സുരക്ഷക്ക് രാജ്യം ഒരു മങ്കൊമ്പുകാരൻ മലയാളിയോട് കടപ്പെട്ടിരിക്കുന്നു. ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥൻ ഇന്ത്യയുടെ ഹരിത വിപ്ലവത്തിന് തുടക്കമിട്ടു. അദ്ദേഹം ആദ്യ വേൾഡ് ഫുഡ് പ്രൈസ് ജേതാവാണ്.
ജോൺ മത്തായി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. ആദ്യം റെയിൽവേ മന്ത്രി. പിന്നീട് ധനമന്ത്രി. എസ്ബിഐയുടെ ആദ്യ ചെയർമാനുമായിരുന്നു എണ്ണം പറഞ്ഞ ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച എൻജിനീയറിങ് വിദഗ്ധനായ ഇ ശ്രീധരൻ പാലക്കാട് സ്വദേശിയാണ്. കൊങ്കൺ റെയിൽ പദ്ധതിയും ഡൽഹി മെട്രോയും ഒക്കെ അദ്ദേഹത്തിന്റെ എൻജിനീയറിങ് മികവിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.

ഇന്ത്യൻ ഐടി വിപ്ലവത്തിന് തുടക്കമിട്ട ഇൻഫോസിസിന്റെ ഫൗണ്ടർ ടീമിൽ 2 മലയാളികളുണ്ട്. ഒന്ന് ക്രിസ് ഗോപാലകൃഷ്ണൻ. മറ്റെയാൾ എസ് ഡി ഷിബു ലാൽ. രണ്ടുപേരും കമ്പനിയുടെ മാനേജിങ് ഡയറക്റ്ററും, സിഇഒ യുമായി സേവനമനുഷ്ഠിച്ചു.
ലീല കൃഷ്ണൻ നായർ ഇന്ത്യൻ ഹോട്ടൽ വ്യവസായത്തിലെ ഒരിക്കലും വിസ്മരിക്കാനാകാത്ത പേര് തന്നെ. അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യം ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ഇന്ത്യയുടെ ബെഞ്ച് മാർക്ക് ആയി മാറി.
മുംബൈയിൽ ചെന്ന് ഇന്ത്യൻ എഫ്എംസിജി, റീട്ടെയിൽ ബിസിനസിൽ വിപ്ലവം തീർത്ത എം പി രാമചന്ദ്രൻ സംരംഭ ലോകത്തെ തിളക്കമുള്ള നക്ഷത്രമാണ്. കമ്പനി ഇപ്പോഴും വിപണിയിൽ ശോഭയോടെ നിൽക്കുന്നു.
ബിപിഎൽ സ്ഥാപിച്ച കണ്ണൂരുകാരൻ കെപിപി നമ്പ്യാർ കാലത്തിന് മുന്നേ നടന്നു. ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവയിലെ ആദ്യ ബ്രാൻഡുകളിലൊന്നായി അദ്ദേഹത്തിന്റെ ബിപിഎൽ. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് തുടങ്ങാൻ കരണക്കാരനായത് അദ്ദേഹമാണ്. ടെക്‌നോപാർക്കിന് പിന്നിലെ ആശയം നമ്പ്യാരുടേതാണ്.

ഐബിഎമ്മിന്റെ ആരംഭ ഘട്ടത്തിൽ അതിന്റെ ജനറൽ മാനേജരായിരുന്ന ജാവേദ് ഹസൻ 18 ൽ അധികം പേറ്റന്റുകൾ സ്വന്തമാക്കി. അമേരിക്കയിലെ ഐടി ഇൻഫ്രാസ്ട്രക്ച്ചർ മുന്നേറ്റത്തിൽ അദ്ദേഹം തുടങ്ങിയ കമ്പനി പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
ജി എ മേനോൻ ഐടി വ്യവസായത്തിന്റെ ആരംഭ ദശയിൽ അമേരിക്കയിൽ ശ്രദ്ധേയ സംരംഭകനായി. യുഎസ്ടി ഗ്ലോബൽ, ടൂൺസ് അനിമേഷൻ എന്നിവക്ക് തുടക്കം കുറിച്ചു.
എംആർഎഫ് ഇന്ത്യൻ ടയർ വ്യവസായത്തിൽ പരിവർത്തനം സൃഷ്ടിച്ച കമ്പനിയാണ്. ഓഹരി വിപണിയിൽ വൻ മുന്നേറ്റം നടത്തി. ചെന്നൈയിൽ തുടങ്ങിയ കമ്പനിയുടെ സ്ഥാപകൻ മലയാളിയായ കെ എം മാമൻ മാപ്പിളയാണ്. മനോരമ കുടുംബത്തിലെ അംഗം. മനോരമ പത്രവും, അവരുടെ വിവിധ പ്രസിദ്ധീകരണങ്ങളും ഇന്ത്യയിൽ പ്രചാരത്തിലും, വായനയിലും ഒന്നാം സ്ഥാനത്തായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണം നേടിയ വലിയ വിജയം എന്നും ദേശീയ ശ്രദ്ധ ആകർഷിച്ചു.
വാർത്ത സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലെ ആദ്യ സാറ്റലൈറ്റ് ചാനൽ- ഏഷ്യാനെറ്റ് ദക്ഷിണേന്ത്യൻ ചാനൽ വ്യവസായ ലോകത്ത് വലിയ ശ്രദ്ധ നേടി.

ഗൾഫിലെ പ്രവാസി ലോകത്ത് മലയാളി സംരംഭകർ വലിയ മുന്നേറ്റം നടത്തി. എം എ യൂസഫലി, പിഎൻസി മേനോൻ, സി കെ മേനോൻ, ആസാദ് മൂപ്പൻ തുടങ്ങി എണ്ണമറ്റ സംരംഭക പ്രതിഭകൾ ഉദിച്ചു. അവർ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെ രാജ്യത്തിന് നൽകുന്ന പിന്തുണ വലുതാണ്.

X
Top