ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വരുന്നയാഴ്ച എക്‌സ് ബോണസ് ട്രേഡ് ചെയ്യുന്ന മള്‍ട്ടിബാഗര്‍ ഓഹരികള്‍

ന്യൂഡല്‍ഹി: നൈസ സെക്യൂരിറ്റീസ്, അദ്വൈത് ഇന്‍ഫ്രാടെക് എന്നീ ഓഹരികള്‍ വരുന്നയാഴ്ച എക്‌സ് ബോണസ് ട്രേഡ് നടത്തും.

അദ്വൈത് ഇന്‍ഫ്രാടെക്
1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് മറ്റൊരു 10 രൂപ മുഖവിലയുള്ള ഓഹരി ബോണസായി ലഭിക്കും. ഡിസംബര്‍ 28 ആണ് റെക്കോര്‍ഡ് തീയതി.

അതേ ദിവസം തന്നെ എക്‌സ് ബോണസ് ട്രേഡ് ചെയ്യും. കഴിഞ്ഞ 2 വര്‍ഷത്തില്‍ 1113.24 ശതമാനം ഉയര്‍ന്ന ഓഹരിയാണ് അദ്വൈത് ഇന്‍ഫ്രാടെക്.81 രൂപയില്‍ നിന്നും 669.14 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.

2022 ല്‍ മാത്രം 419.17 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

ആറ് മാസത്തെ നേട്ടം 231.38 ശതമാനം. കഴിഞ്ഞ ഒരു മാസത്തില്‍ 2.12 ശതമാനം താഴ്ചയാണ് ഓഹരിയ്ക്കുണ്ടായത്. ടേണ്‍കീ ടെലികമ്മ്യൂണിക്കേഷന്‍ പ്രോജക്ടുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍ സബ്‌സ്റ്റേഷനുകളുടെ ഇന്‍സ്റ്റാളേഷന്‍, ടെലികോം ഉല്‍പ്പന്നങ്ങളുടെ ലയനിംഗ്മാര്‍ക്കറ്റിംഗ്, അന്തര്‍ദ്ദേശീയ ക്ലയന്റുകള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് സൊല്യൂഷനുകള്‍ നല്‍കുക എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടുന്നു.

കൂടാതെ, ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണത്തിനായി മൂലധന സ്ട്രിംഗ് ടൂളുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.2021-2022 സാമ്പത്തിക വര്‍ഷത്തില്‍ അദ്വൈത് പുതിയ പ്ലാന്റ് നിര്‍മ്മിച്ചിരുന്നു. ഇതോടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും ജോയിന്റ് ബോക്‌സുകളും പ്രാദേശികമായി നിര്‍മ്മിക്കാന്‍ കമ്പനിയ്ക്കായി.

നൈസ സെക്യൂരിറ്റീസ്
15:10 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കയാണ് നൈസ സെക്യൂരിറ്റീസ്. 10 ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 15 ഓഹരികള്‍ ബോണസായി ലഭിക്കും. ഡിസംബര്‍ 31 ആണ് റെക്കോര്‍ഡ് തീയതി.

ഡിസംബര്‍ 30 ന് ഏക്‌സ് ബോണസാകും. കഴിഞ്ഞ ആറ് മാസത്തില്‍ 129 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് നൈസ. ഒരു വര്‍ഷത്തെ നേട്ടം 531 ശതമാനം.

5 വര്‍ഷത്തില്‍ 364 ശതമാനം വളരാനുമായി. ഇന്‍വെസ്റ്റ്മെന്റ് ഉപദേഷ്ടാക്കളാണ് ഇക്വിറ്റി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. ദീര്‍ഘകാലത്തെ പരിചയ സമ്പന്നതയാണ് ഈ മേഖലയില്‍ കമ്പനിയ്ക്കുള്ളത്.

X
Top