ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

തിങ്കളാഴ്ച എക്‌സ് ഡിവിഡന്റായ ഓഹരികള്‍

ന്യൂഡല്‍ഹി: ആല്‍കെം ലബോറട്ടറീസ് (ഓഹരി ഒന്നിന് 4 രൂപ), ഭാരത് ഇലക്ട്രോണിക്‌സ് (ഓരോ ഓഹരിക്കും 1.5 രൂപ), കാസ്‌ട്രോള്‍ ഇന്ത്യ (ഓഹരി ഒന്നിന് 3 രൂപ), ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ (ഓഹരി ഒന്നിന് 2 രൂപ), സിപ്ല (ഓഹരിക്ക് 5 രൂപ), ഡി.ബി. കോര്‍പ്പറേഷന്‍ (ഓരോ ഷെയറിനും 3 രൂപ), ഹണിവെല്‍ ഓട്ടോമേഷന്‍ (ഓരോ ഷെയറിനും 90 രൂപ), ഐസിഐസിഐ ബാങ്ക് (ഓരോ ഷെയറിനും 5 രൂപ), കൃതി ഇന്‍ഡസ്ട്രീസ് (ഓരോ ഓഹരിക്കും 0.2 രൂപ), കൃതി (ഓഹരി ഒന്നിന് 0.18 രൂപ), ആര്‍ജെ ഷാ ആന്‍ഡ് കമ്പനി (ഓരോ ഓഹരിക്കും 2.5 രൂപ), രൂപ & കമ്പനി (ഓരോ ഓഹരിക്കും 3 രൂപ), വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ് (ഓഹരി ഒന്നിന് 6 രൂപ) എന്നീ കമ്പനികള്‍ തിങ്കളാഴ്ച എക്‌സ് ഡിവഡന്റായി.

മാത്രമല്ല, ജിജി എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ ഇന്ന് എക്‌സ് റൈറ്റ്‌സായി. കൈവശം വച്ചിരിക്കുന്ന 13 ഓഹരികള്‍ക്ക് 35 അവകാശ ഓഹരികളാണ് കമ്പനി പ്രഖ്യാപിച്ചത്. 1.8 രൂപ നിരക്കിലാണ് അവകാശഓഹരികള്‍ വിതരണം ചെയ്യുക.

ഹൈ എനര്‍ജി ബാറ്ററീസാണ് തിങ്കളാഴ്ച എക്‌സ് സ്പ്ലിറ്റായ ഓഹരി. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ വിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടുകയായിരുന്നു. മേല്‍ പറഞ്ഞ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് ലാഭവിഹിത, വിഭജന, അവകാശ ഓഹരി വിതരണത്തിനായി,റെക്കോര്‍ഡ് തീയതി നിശ്ചയിച്ചത് 2022 ഓഗസ്റ്റ് 10 ആണ്.

എന്നാല്‍ മുഹറം പ്രമാണിച്ച് ഓഗസ്റ്റ് 9 ന് സ്‌റ്റോക്ക് മാര്‍ക്കറ്റ് അടയ്ക്കുന്നതിനാല്‍, ഓഹരികള്‍ ഓഗസ്റ്റ് 8 തിങ്കളാഴ്ച എക്‌സ്ഡിവിഡന്റ്, എക്‌സ് റൈറ്റ്‌സ്, എക്‌സ് സ്പ്ലിറ്റായി മാറുകയായിരുന്നു.

X
Top