ന്യൂഡല്‍ഹി: ചുവടെ ചേര്‍ത്തിരിക്കുന്ന ഓഹരികള്‍ ഈയാഴ്ച എക്‌സ് ഡേറ്റ് ട്രേഡ് നടത്തും.
ആള്‍സ്റ്റണ്‍ ടെക്‌സ്‌റ്റൈല്‍സ്
9:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 10 ഓഹരികളാക്കി വിഭജിക്കാനും തീരുമാനിച്ചു. എക്‌സ് ബോണസ്, എക്‌സ് സ്പ്ലിറ്റ് തീയതി ഡിസംബര്‍ 14 ആണ്.
അതേ ദിവസം തന്നെയാണ് റെക്കോര്‍ഡ് തീയതി. 2022 ല്‍ 656.83 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ആള്‍സ്റ്റണിന്റേത്.
ഗ്ലോസ്റ്റര്‍ ലിമിറ്റഡ്
1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം തീരുമാനിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്ന റെക്കോര്‍ഡ് തീയതി ഡിസംബര്‍ 17.ഡിസംബര്‍ 16 ന് സ്‌റ്റോക്ക് എക്‌സ് ബോണസ് ട്രേഡ് ചെയ്യും.
വെള്ളിയാഴ്ച 709.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022 ല്‍ ഇതുവരെ 62.39 ശതമാനം നേട്ടമുണ്ടാക്കി.
സ്റ്റാര്‍ ഹൗസിഗ് ഫിനാന്‍സ്:
1:1 അനുപാതത്തില്‍ ബോണസ് വിതരണവും 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കുന്ന ഓഹരി വിഭജനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോര്‍ഡ് തീയതിയായ ഡിസംബര്‍ 16 ന് ഓഹരി എക്‌സ് സ്പ്ലിറ്റും എക്‌സ് ബോണസുമാകും. 1.52 ശതമാനം ഉയര്‍ന്ന് 216.60 ലാണ് വെള്ളിയാഴ്ചയിലെ ക്ലോസിംഗ്.ഒരു വര്‍ഷത്തില്‍ 152.15 ശതമാനവും 2022 ല്‍ 149 ശതമാനവും ഉയര്‍ച്ച കൈവരിച്ചു.
ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ്
10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപയുള്ള രണ്ട് ഓഹരികളായി വിഭജിക്കുന്നു. റെക്കോര്‍ഡ് തീയതിയായ ഡിസംബര്‍ 16 ന് ഓഹരി എക്‌സ് സ്പ്ലിറ്റാകും. വെള്ളിയാഴ്ച 457.50 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 2022 ല്‍ നേടിയ ഉയര്‍ച്ച 111.53 ശതമാനം.
സിഎല്‍ എഡ്യുക്കേറ്റ്
1:1 അനുപാതത്തില്‍ കമ്പനി ബോണ്‌സ് ഓഹരി വിതരണം പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തീയതിയായ ഡിസംബര്‍ 16 സ്‌റ്റോക്ക് എക്‌സ് ബോണസാകും. വെള്ളിയാഴ്ച 160.60 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയുടെ വിപണി മൂല്യം 435.74 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 29.84 ശതമാനവും 2022ല്‍ 34.42 ശതമാനവും ഉയര്‍ന്നു.