മുംബൈ: വരുന്നയാഴ്ച എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളാണ് അദ്വാനി ഹോട്ടല്‍സ്,സാര്‍ത്ഥക് മെറ്റല്‍സ് എന്നിവ.
അദ്വാനി ഹോട്ടല്‍സ്
2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. ഡിസംബര്‍ 29 ആണ് റെക്കോര്‍ഡ് തീയതി.ജനുവരി 15 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
സാര്‍ത്ഥക് മെറ്റല്‍സ്
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ അഥവാ 10 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് സാര്‍ത്ഥക് മെറ്റല്‍സ്. ഡിസംബര്‍ 30 ആണ് റെക്കോര്‍ഡ് തീയതി. ജനുവരി 19 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 3.24 ശതമാനമാണ് സ്റ്റോക്ക് ഉയര്‍ന്നത്. 1 വര്‍ഷത്തില്‍ 4.36 ശതമാനവും 2022 ല്‍ 3.54 ശതമാനവും നേട്ടമുണ്ടാക്കി. നിലവില്‍ 52 ആഴ്ച താഴ്ചയായ 81.50 രൂപയില്‍ 25.56 ശതമാനം മാത്രം ഉയരത്തിലാണ് ഓഹരി.
ഒരു കടരഹിത കമ്പനിയാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ മികച്ച വില്‍പനയും ലാഭവളര്‍ച്ചയും രേഖപ്പെടുത്തി.