
ബെംഗളൂരു: ബിഎംഡബ്ല്യു ഇന്ത്യ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ പുതിയ ബിഎംഡബ്ല്യു എക്സ്1 സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ (എസ്എവി) രാജ്യത്ത് അവതരിപ്പിച്ചു. ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഈ കാർ ബിഎംഡബ്ല്യു ഡീലർഷിപ്പ് നെറ്റ്‌വർക്കിലും ഓൺലൈനായും (ടhop.bmw.in വഴി) ബുക്ക് ചെയ്യാം. ഡീസൽ വേരിയൻ്റിന്റെ ഡെലിവറി മാർച്ച് മുതലും പെട്രോൾ ജൂൺ മുതലും ആരംഭിക്കും.
താങ്ങാവുന്ന വിലയിൽ ലക്ഷ്വറി എന്നതാണ് ഈ മോഡലിൻ്റെ പ്രധാന വാഗ്ദാനം. 50 ലക്ഷം രൂപക്ക് താഴെ പെട്രോൾ, ഡീസൽ വേരിയൻ്റുകൾ ലഭിക്കും. മികച്ച ഡ്രൈവിങ്ങ് അനുഭവമാകും ബിഎംഡബ്ലിയു എക്സ്-1 ൻ്റെ പ്രത്യേകത. സാങ്കേതിക സംവിധാനങ്ങളാൽ സമ്പന്നമാണ് ഇത്. ദൈനംദിന നഗര ഡ്രൈവിംഗിനെ ഇത് ആനന്ദകരമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റീരിയർ രൂപകല്പന അത്യാധുനികമത്രെ.
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡൻറ് ശ്രീ വിക്രം പവാഹ ബംഗുളുരുവിൽ പുതിയ മോഡൽ അവതരിപ്പിച്ചു. സുഖവും ആഡംബരവും സമന്വയിപ്പിച്ച ബിഎംഡബ്ല്യു എക്സ്-1 അതിന്റെ സെഗ്‌മെന്റിൽ ബെസ്റ്റ് സെല്ലറായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ചടുലമായ ആഡംബര സ്‌പോർട്‌സ് ആക്‌റ്റിവിറ്റി വെഹിക്കിൾ ആയി തങ്ങൾ ഇതിനെ പുതുക്കി അവതരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലിമിറ്റഡ് എഡിഷൻ യൂണിറ്റുകൾക്കുള്ള ആമുഖ എക്സ്-ഷോറൂം വിലകളും പ്രഖ്യാപിച്ചു. ആൽപൈൻ വൈറ്റ് നോൺ-മെറ്റാലിക് പെയിന്റിലും സ്പേസ് സിൽവർ, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയർ, എം പോർട്ടിമാവോ ബ്ലൂ (എം സ്‌പോർട്ട് എക്സ്ക്ലൂസീവ്) മെറ്റാലിക് പെയിന്റ് വർക്കുകളിലും ബിഎംഡബ്ല്യു എക്സ്-1 ലഭ്യമാണ്. അപ്ഹോൾസ്റ്ററിയിൽ സെൻസാടെക് പെർഫോറേറ്റഡ് മോച്ചയും സെൻസാടെക് പെർഫോറേറ്റഡ് ഓസ്റ്ററും ഉൾപ്പെടുന്നു.
സർവീസ് ഇൻക്ലൂസീവ്, സർവീസ് ഇൻക്ലൂസീവ് പ്ലസ് എന്നിവ എല്ലാ ബിഎംഡബ്ല്യു കാറുകൾക്കും ഓപ്‌ഷണലായി ലഭ്യമാണ്. 49,999 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ ഇൻസ്‌റ്റാൾമെന്റുകളും അഞ്ച് വർഷം വരെ ഉറപ്പുനൽകുന്ന ബൈ-ബാക്ക് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഫ്ലെക്സിബിൾ ടേം-എൻഡ് അവസരങ്ങളും ലഭ്യമാണ്. ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് അനായാസ വായ്പ ലഭ്യമാക്കുന്നു.
പുതിയ മോഡൽ ഇന്റീരിയറിൽ ഒരു വലിയ കുതിച്ചുചാട്ടം നടത്തുന്നു, ശ്രദ്ധയാകർഷിക്കുന്ന ആദ്യ ഘടകം പുതിയ ഡിജിറ്റൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്പ്ലേയാണ്, അത് കോക്ക്പിറ്റ് ഏരിയയിലേക്ക് യോജിപ്പിച്ചിരിക്കുന്നു.