Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത് 44 ലക്ഷം യാത്രക്കാർ; സർവീസിലും വർധന, റെക്കോഡ് നേട്ടം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടേയും വിമാന സർവീസുകളുടേയും എണ്ണത്തിൽ റെക്കോഡ് വർധന.

2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. 2022-2023-ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.

യാത്രക്കാരിൽ 2.42 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരിൽ ഏറ്റവുമധികം പേർ യാത്ര ചെയ്തത് ഷാർജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിൽ ബെംഗളൂരുവിലേക്കും.

തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം വന്നുപോയ വിമാനങ്ങളുടെ സർവീസുകളിലും വൻ വർധനവുണ്ടായി. 29,778 എയർ ട്രാഫിക് മൂവ്മെന്റുകളുടെ വർധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

മുൻവർഷത്തിൽ ഇത് 24,213 ആയിരുന്നു. 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

X
Top