Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സഞ്ചാരികള്‍ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും

സ്കോട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനമായ ജനപ്രിയ ട്രാവല്‍ സെർച്ച്‌ പ്ലാറ്റ്ഫോമായ സ്കൈസ്കാറിന്റെ റിപ്പോർട്ട് പ്രകാരം 2025-ല്‍ സന്ദർശിക്കേണ്ട ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തിരുവനന്തപുരം.

സ്കൈസ്കാനറിൻ്റെ പുതിയ റിപ്പോർട്ടില്‍ 2025-ല്‍ യു.കെയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാൻ താല്‍പ്പര്യപ്പെടുന്ന ലോകത്തെ ട്രൻഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്.

ഓരോ വർഷവും വിനോദസഞ്ചാരികളുടെ ഓണ്‍ലൈൻ സേർച്ചിങ് അടിസ്ഥാനമാക്കി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക സ്കൈസ്കാനർ പ്രസിദ്ധീകരിക്കാറുണ്ട്. ഇതില്‍ യു.കെയില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് തിരുവനന്തപുരം ഇടം നേടിയത്.

തിരുവനന്തപുരത്തിന് 66 ശതമാനം തിരച്ചില്‍ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ 12 മാസത്തെ സഞ്ചാരികളുടെ ഓണ്‍ലൈൻ സെർച്ചിനെ അടിസ്ഥാനമാക്കിയാണ് സ്കൈസ്കാനർ ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എസ്റ്റോണിയയിലെ ടാർട്ടു രണ്ടാമതും കംബോഡിയയിലെ സീം റീപ്പ് മൂന്നാമതും എത്തി.

ബാള്‍ട്ടിമോർ (യുഎസ്‌എ), പോർട്ട്സ്മൗത്ത് (ഡൊമിനിക്ക), കോർഡോബ (സ്പെയിൻ), ട്രോംസോ, (നോർവേ), പംഗ്ലാവോ ബോഹോള്‍, (ഫിലിപ്പീൻസ് ), സ്റ്റട്ട്ഗാർട്ട്, (ജർമ്മനി) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം.

ഇതോടെ യൂറോപ്യൻ രാജ്യങ്ങളില്‍ കേരളാടൂറിസം നടത്തിയ മാർക്കറ്റിംഗ് ക്യാംപെയിനുകള്‍ വിജയം കാണുന്നുവെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

തലസ്ഥാനത്തിന് ലോകത്തിന്റെ അംഗീകാരമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും അഭിപ്രായപ്പെട്ടു. ലോകടൂറിസം ഭൂപടത്തില്‍ കേരളവും തലസ്ഥാനവും വീണ്ടും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇറ്റലി, അമേരിക്ക, ജർമനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നഗരങ്ങള്‍ക്കൊപ്പമാണ് തിരുവനന്തപുരവും ഇടം പിടിച്ചതെന്നും അവർ പറഞ്ഞു.

X
Top