ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സോഫ്റ്റ്‌വെയര്‍ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമത് തിരുവനന്തപുരം

തിരുവനന്തപുരം: സോഫ്റ്റ്വെയര് രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ ഒന്നാമത് തിരുവനന്തപുരമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ.

സോഫ്റ്റ്വെയര് അനുബന്ധ മേഖലകളിൽ ലോകത്തിലെ തന്നെ 24 നഗരങ്ങളിലൊന്നാണ് തിരുവനന്തപുരമെന്നും മേയർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സോഫ്റ്റ് വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി മാറിയിരിക്കുകയാണ് നമ്മുടെ തിരുവനന്തപുരം നഗരം.

മികച്ച ബിസിനസ് ലൊക്കേഷന്, അനുകൂലമായ കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും ജീവിതനിലവാരവും, കുറഞ്ഞ റിസ്കുകള്, ആകര്ഷകമായ തീരപ്രദേശങ്ങള് എന്നിവയാണ് നമ്മുടെ നഗരത്തെ പട്ടികയിൽ ഇടം നേടാൻ അർഹമാക്കിയത്.

ലോകത്ത് സോഫ്റ്റ്വെയര് അനുബന്ധ മേഖലയില് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം നഗരം.

സ്മാർട്ടാകുന്ന നമ്മുടെ നഗരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നായി തീരുകയാണ്.

X
Top