ന്യൂഡല്‍ഹി: 2022 മള്‍ട്ടിബാഗറുകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഓഹരിയാണ് ഹേമാംഗ് റിസോഴ്സസ് ലിമിറ്റഡിന്റെത്. 20 മടങ്ങിലധികം നേട്ടമാണ് നടപ്പ് വര്‍ഷത്തില്‍ സ്റ്റോക്ക് സ്വന്തമാക്കിയത്. 3 രൂപയില്‍ നിന്നും 70 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.
2277 ശതമാനം വര്‍ധനവാണിത്. കല്‍ക്കരി വ്യാപാരവും അടിസ്ഥാന സൗകര്യവികസനവുമാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. ഇറക്കുമതി ചെയ്തതും തദ്ദേശീയവുമായ കല്‍ക്കരി വില്‍പന നടത്തുന്നു.
കൂടാതെ സ്റ്റെവെഡോറിംഗും ലോജിസ്റ്റിക്‌സ് സേവനങ്ങളും റിയല്‍ എസ്റ്റേറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസത്തെ വരുമാനം 155.53 കോടി രൂപയും അറ്റാദായം 19.52 കോടി രൂപയുമാക്കാന്‍ ഇവര്‍ക്കായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന കാലയളവില്‍ വരുമാനം പൂജ്യമായിരുന്നു.
കൂടാതെ 5 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. വരുമാന വര്‍ധനവിന് രാജ്യത്തെ കല്‍ക്കരി ഡിമാന്റിനോടാണ് കമ്പനി കടപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന ഉഷ്ണ തംരഗത്തില്‍ വൈദ്യുതി ഉത്പാദനം കൂടുകയും കല്‍ക്കരി ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ രാജ്യം നിര്‍ബന്ധിതരാവുകയും ചെയ്തു.
ഇതോടെ ഹേമാംഗ് റിസോഴ്സസ് പോലുള്ള വിതരണക്കാര്‍ നേട്ടമുണ്ടാക്കി. ഓഹരിവിലയിലെ കുതിച്ചുചാട്ടത്തെ ന്യായീകരിക്കാന്‍ ഭാഗികമായി ഇതുകൊണ്ടാവുമെങ്കിലും വേറെയും കാരണങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതെന്താണെന്ന് വ്യക്തമല്ല.
പെന്നി സ്റ്റോക്കുകള്‍ അസ്ഥിരവും ്ഉയര്‍ന്ന അപകടസാധ്യതയുള്ളതുമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഒരു പരിധി വരെ, ഹേമാംഗ് റിസോഴ്സ് കുതിപ്പ് ജാഗ്രതയോടെ കാണണം. 1993-ല്‍ ബിസിസി ഹൗസിംഗ് ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായാണ് ഹേമാംഗ് റിസോഴ്സ് സ്ഥാപിതമായത്.
2006-ല്‍ ഭാട്ടിയ ഇന്‍ഡസ്ട്രീസ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്നും 2015-ല്‍ ഹേമാംഗ് റിസോഴ്സ് എന്നും പേര് മാറ്റി. ഈ കാലയളവില്‍ തന്നെയാണ് കമ്പനി കല്‍ക്കരി ബിസിനസിലേയ്ക്ക് തിരിയുന്നത്. പിന്നീട് അത് പ്രധാന വരുമാന സ്രോതസ്സായി.