ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജർമ്മൻ ബിസിനസ് സംഭങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി; ‘രാജ്യത്തിൻറെ വളർച്ചാ പദ്ധതികളിൽ പങ്കാളികളാകാനുള്ള ഉചിത സമയം’

ന്യൂഡൽഹി: വിദേശ നിക്ഷേപകർക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാനുള്ള തക്കതായ സമയമാണിതെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമ്മൻ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജർമ്മൻ ബിസിനസ് സംഭങ്ങളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിൽ ചേരാനും ‘മേക്ക് ഫോർ ദ വേൾഡിൽ’ അണിനിരക്കാനും പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കൂടാതെ വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസ 20,000 ൽ നിന്ന് 90,000 ആയി ഉയർത്താൻ ജർമ്മനി തീരുമാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച മോദി ഇന്ത്യയുടെ വൈദഗ്ധ്യമുള്ള ജനങ്ങളിൽ ജർമ്മനി പ്രകടിപ്പിച്ച ആത്മവിശ്വാസം അതിശയകരമാണെന്നും വ്യക്തമാക്കി.

ഇതിനു പുറമെ ഇന്ന് ഇന്ത്യ ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, ഡാറ്റ എന്നിവയുടെ ശക്തമായ സ്തംഭങ്ങളിലാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ തുറമുഖങ്ങളിലും റോഡുകളിലും ഇന്ത്യ റെക്കോർഡ് നിക്ഷേപം നടത്തുന്നുണ്ടെന്നും ലോകത്തിന്റെ ഭാവിക്ക് ഇന്തോ-പസഫിക് മേഖല വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top