ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 ആഗോള ചാന്ദ്രദൗത്യത്തില്‍ പങ്കാളി

തിരുവനന്തപുരം: കെഎസ് യുഎം രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും.

അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74 മത് ഏറോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച് സ്കൈ റൂട്ട് എയ്റോ സ്പേസ്, ഐസ്പേസ് ഇങ്ക് എന്നീ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിട്ടു. ചാന്ദ്ര ദൗത്യത്തിനായി ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്ന ദൗത്യമാണ് ഹെക്സ്20 ഏറ്റെടുത്ത് നടത്താന്‍ പോകുന്നത്.

സ്കൈ റൂട്ട് എയ്റോ സ്പേസ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയാണ്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ സ്പേസ് ചാന്ദ്ര ദൗത്യ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ്.

ഇതുവഴി ഈ മൂന്ന് കമ്പനികളുടെയും അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശികമായ ശൃംഖലയും കൂടിച്ചേര്‍ന്ന് ചാന്ദ്ര ദൗത്യത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കെ-സ്പേസ് പദ്ധതിയുടെ ഭാഗമായി ഹെക്സ്20 കഴിഞ്ഞ മേയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു.

ബഹിരാകാശ സാങ്കേതികവിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ സ്വായത്തമാക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്സ്20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്സ്20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച കാല്‍വയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, എന്നിവയുമായുള്ള സഹകരണത്തിന് പുറമേ ഓസ്ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്സ്20യ്ക്ക് സാന്നിദ്ധ്യമുണ്ട്.

ക്യൂബ്സാറ്റ്, സ്മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ രീതിയില്‍ ഹെക്സ്20 നല്‍കി വരുന്നുണ്ട്.

X
Top