Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വെന്നിക്കൊടി പാറിച്ച് പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: ഏഴ് ട്രേഡിംഗ് സെഷനുകളില്‍ 42 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് മാസഗോണ്‍ ഡോക്‌സ് ഷിപ്പ് ബില്‍ഡേഴ്‌സിന്റേത്. മുന്‍മാസത്തേക്കാള്‍ 5.48 ശതമാനം ഉയര്‍ച്ചയാണ് സ്‌റ്റോക്ക് കൈവരിച്ചത്. ഒരു വര്‍ഷത്തിനിടെ 130 ശതമാനവും 2022 ല്‍ 113 ശതമാനവും നേട്ടമുണ്ടാക്കി.

മൂന്ന് മാസത്തിനിടെ 128 ശതമാനത്തിനടുത്താണ് സ്‌റ്റോക്ക് ഉയര്‍ന്നത്. 618.65 രൂപയാണ് നിലവിലെ വില.

റാലിയുടെ കാരണം
നിഫ്റ്റി50 മാത്രമല്ല, മൊത്തം പ്രതിരോധ മേഖലയെ മറികടന്ന പ്രകടനമാണ് ഓഹരിയുടേത്. 8,500 കോടി രൂപയുടെ ഡിസ്‌ട്രോയര്‍ ഡെലിവറിയും വര്‍ഷാവസാനത്തോടെ നടക്കുന്ന അന്തര്‍വാഹിനി ഡെലിവറിയുമാണ് ഓഹരിയെ ഉയര്‍ത്തുന്നതെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു.

മികച്ച ലാഭ, വരുമാന വളര്‍ച്ചയുണ്ടാക്കാന്‍ ഡെലിവറി മൂലം സാധിക്കും. 2500 കണ്ടെയ്‌നറുകള്‍ നിര്‍മ്മിക്കാനുള്ള കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്റെ ഓര്‍ഡറും മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ ലോഞ്ച് ബോട്ട് അറ്റകുറ്റപ്പണി കരാറും കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. നിലവില്‍ 43,300 കോടി രൂപയുടെ ഭീമന്‍ ഓര്‍ഡര്‍ ബുക്കിന് മുകലിലാണ് കമ്പനി ഇരിക്കുന്നത്.

ഇതിന് പുറമെ 7-8 ബില്ല്യണ്‍ ഡോളറിന്റെ പൈപ്പ് ലൈന്‍ കരാര്‍ 12-24 മാസത്തിനുള്ളില്‍ കൈവരും.

ഓഹരി എന്തുചെയ്യണം
ഓഹരി കൈവശമുള്ളവര്‍ ഭാഗിക ലാഭമെടുപ്പ് നടത്തണമെന്ന് ഒമ്‌നിസയന്‍സ് കാപിറ്റല്‍ സിഇഒ വികാസ് ഗുപ്ത നിര്‍ദ്ദേശിച്ചു. പുതിയതായി വാങ്ങാന്‍ 530-540 രൂപ റെയ്ഞ്ചാണ് നല്ലത്. ഈ മേഖലയില്‍ പിന്തുണ തേടി 660-670 രൂപയില്‍ ടാര്‍ഗറ്റ് നിശ്ചയിക്കാം.

അമിത വാങ്ങലിലാണെന്നും അതുകൊണ്ടുതന്നെ ഭാഗിക ലാഭമെടുപ്പ് നടത്തണമെന്നും പ്രഭുദാസ് ലിലാദറിലെ വൈശാലി പരേഖ് നിര്‍ദ്ദേശിക്കുന്നു. മൊത്തത്തിലുള്ള ട്രെന്‍ഡ് പോസിറ്റീവാണെങ്കിലും 520-515 വരെയുള്ള താഴ്ച പ്രതീക്ഷിക്കപ്പെടുന്നു.

X
Top