ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഇന്ത്യയിൽ 200 കോടി നിക്ഷേപിച്ച് തോംസൺ

സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎൽ) വഴി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ വാഷിങ് മെഷീൻ പ്ലാന്റിനായി 200 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

പുതിയ പ്രഖ്യാപനം അനുസരിച്ച് സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾക്കായുള്ള അത്യാധുനിക പ്ലാന്റ് കമ്പനി സ്ഥാപിക്കും.

ഇതോടൊപ്പം തന്നെ തോംസണ്‍ ഒരുപറ്റം മികവുറ്റ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കി. ഇവ ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. ഫുള്‍എച്ഡി ടിവികൾ, 4കെ ടിവികൾ മുതല്‍ സെമി-ഓട്ടമാറ്റിക് വാഷിങ് മെഷീനുകള്‍ വരെ തോംസണ്‍ ബ്രാന്‍ഡില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി ഗൂഗിള്‍ ലൈസന്‍സ്ഡ് സ്മാർട് ടിവി പുറത്തിറക്കുന്നത് തങ്ങളാണെന്ന് തോംസണ്‍ ഉപകരണങ്ങള്‍ നിര്‍മിക്കാൻ ലൈസന്‍സുള്ള രാജ്യത്തെ ഏക കമ്പനിയായ എസ്പിപിഎല്‍ അവകാശപ്പെട്ടു.

ഇന്ത്യയില്‍ തന്നെ നിര്‍മിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉള്‍ക്കൊണ്ട് രാജ്യത്തു തന്നെയാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി അവ്‌നീത് സിങ് മാര്‍വ പറഞ്ഞു.

തോംസണ്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാം വര്‍ഷികവുമാണിത്.

X
Top