Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ആയുഷ്മാന്‍ ഭാരത് പദ്ധതി; 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്‌ട്രേഷന്‍ നടത്തണം.

പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അവ്യക്തത നിലനില്‍ക്കുകയാണെങ്കിലും കേരളത്തിലുള്ളവര്‍ക്കു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല.

ചികിത്സാ ആവശ്യത്തിന് എംപാനല്‍ ചെയ്ത ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണം. ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണം.

രാജ്യത്താകെ മുപ്പതിനായിരത്തിലേറെ ആശുപത്രികള്‍ പദ്ധതിക്കു കീഴിലുണ്ട്. കേരളത്തില്‍ 588 ആശുപത്രികള്‍.

ചികിത്സാനിഷേധം: 6 മണിക്കൂറിനകംപരിഹാരം
പൂര്‍ണമായും കാഷ്ലെസാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്കു സര്‍ക്കാര്‍ നല്‍കുകയാണു ചെയ്യുന്നത്.

പദ്ധതിയിലേക്ക് എംപാനല്‍ ചെയ്ത ആശുപത്രിയെക്കറിച്ചുള്ള പരാതിള്‍ക്കും സംശയങ്ങള്‍ക്കും 14555 എന്ന നമ്പറില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റ് വഴിയും പരാതി നല്‍കാം. ഗുണഭോക്താക്കള്‍ക്ക് എംപാനല്‍ഡ് ആശുപത്രി ചികിത്സ നിഷേധിക്കുന്നതായി പരാതി ലഭിച്ചാല്‍ 6 മണിക്കൂറിനുള്ളില്‍ പരിഹാരം കാണും.

റജിസ്‌ട്രേഷനുള്ള നടപടിക്രമം
ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ മൊബൈല്‍ ആപ്പിലോ റജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

വെബ്‌സൈറ്റോ മറ്റോ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ റജിസ്‌ട്രേഷനു വീട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ സഹായിക്കാം.

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപിയാണ് ഇതിനു വേണ്ടത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ എംപാനല്‍ഡ് ആശുപത്രി അടുത്തുണ്ടെങ്കില്‍ അവരുടെ സഹായവും റജിസ്‌ട്രേഷനായി തേടാം.

ആധാര്‍ മാത്രമാണ് പദ്ധതി റജിസ്‌ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ.

ഗുണഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാര്‍ ഇകെവൈസിയിലൂടെ പരിശോധിക്കാം.

വയസ്സ്, താമസിക്കുന്ന സംസ്ഥാനം എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാം. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ 14555 എന്ന നമ്പറില്‍ ബന്ധപ്പെടാം.

X
Top