കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മൂന്ന് വന്ദേ ഭാരത് ട്രെയിനുകള്‍കൂടി ട്രാക്കില്‍

മീററ്റ്: മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

മീററ്റ്-ലക്‌നൗ, മധുര- ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ ട്രെയിനുകളാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയാണ് പ്രധാനമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ലാഗ് ഓഫ് ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

തമിഴ്നാടിനും കര്‍ണാടകത്തിനും ബജറ്റില്‍ വകയിരുത്തിയ വിഹിതം വര്‍ധിപ്പിച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ ഗതാഗതം ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മീററ്റ് സിറ്റി-ലക്നൗ വന്ദേ ഭാരത് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള നിലവിലെ അതിവേഗ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും. അതുപോലെ, ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് രണ്ട് മണിക്കൂറിലധികം സമയം ലാഭിക്കും.

ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് 1.30 മണിക്കൂര്‍ നേരത്തെയെത്തുകയും ചെയ്യും.

X
Top