2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

മോദി സർക്കാരിന് കീഴിൽ നികുതി പിരിവിൽ മൂന്നു മടങ്ങ് വർധന

കൊച്ചി: മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർ‌ധന.

2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവ് 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ, മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വ‍ർധന.

വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോ‍ഡിൽ എത്തിയേക്കുമെന്ന് സൂചന.

2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് ഗുണം ചെയ്തു. 2019 ൽ, കോർപ്പറേറ്റ് നികുതിയിലും ഇളവ് നൽകിയിരുന്നു. 2020 ഏപ്രിലിൽ വ്യക്തികൾക്കായി സമാനമായ സ്കീം അവതരിപ്പിച്ചിരുന്നു.

2023-24 ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. പഴയ സ്ലാബോ പുതിയ സ്ലാബോ നികുതി ദായകർക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്.

പുതിയ ആദായനികുതി വ്യവസ്ഥ ആകർഷകമാ‌യി കണക്കാക്കുന്നവരുമുണ്ട്.

X
Top