Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

യുഎസിൽ നിന്ന് നിക്ഷേപം സമാഹരിച്ച് തൃശൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സാറ ബയോടെക്

കൊച്ചി: യുഎസിൽ ആൽഗൽ സീവീഡ് ടെക്‌നോളജി സൗകര്യം സ്ഥാപിക്കുന്നതിനായി യുഎസ് ആസ്ഥാനമായ ട്രാൻസ്‌സെൻഡ് ഇന്റർനാഷണലിൽ നിന്ന് നിക്ഷേപം സമാഹരിച്ച് തൃശൂർ ആസ്ഥാനമായുള്ള ബയോടെക്‌നോളജി സ്റ്റാർട്ടപ്പായ സാറ ബയോടെക്. എന്നാൽ എത്ര തുക നിക്ഷേപത്തിലൂടെ ലഭിച്ചെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ഫ്‌ളാഗ്‌ഷിപ്പ് ഐഇഡിസി (ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ) സ്‌കീമിന് കീഴിൽ വളർത്തിയെടുത്ത സ്റ്റാർട്ടപ്പാണ് സാറ ബയോടെക്. വിദ്യാർത്ഥികൾക്കിടയിൽ സാങ്കേതിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പസുകളിൽ ഐഇഡിസി എന്ന് വിളിക്കപ്പെടുന്ന 320 മിനി-ഇൻകുബേറ്ററുകളുടെ ശൃംഖല കേരള സ്റ്റാർട്ടപ്പ് മിഷനുണ്ട്. ഈ സമാഹരിച്ച തുക യുഎസ്എയിലെ ഫോട്ടോബയോ റിയാക്ടറുകൾക്കായുള്ള ഗവേഷണ കേന്ദ്രത്തിനും, ‘ബി-ലൈറ്റ്’ എന്ന ബ്രാൻഡിന് കീഴിൽ ഭക്ഷണ പാനീയങ്ങൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

2021-ൽ, ഇതേ സാങ്കേതികവിദ്യയ്ക്കായി യുഎഇ ആസ്ഥാനമായുള്ള ടിസിഎൻ ഇന്റർനാഷണൽ കൊമേഴ്‌സിൽ നിന്ന് 10 മില്യൺ ഡോളറിന്റെ നിക്ഷേപം സാറാ ബയോടെക് നേടിയെടുത്തിരുന്നു. നിലവിൽ, എഫ്എംസിജി ഉൽപ്പന്നങ്ങൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്റ്റാർട്ടപ്പ് യുഎഇയിൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ സാറ ബയോടെക് ഇന്ത്യ ഒരു പേരന്റിങ് കമ്പനിയായി പ്രവർത്തിക്കുന്നതിനാൽ സാറ ബയോടെക് യൂഎസ്എയുടെ എല്ലാ പ്രവർത്തനങ്ങളും യുഎസിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് സ്റ്റാർട്ടപ്പ് പറഞ്ഞു.

ഉയർന്ന പ്രോട്ടീൻ ആൽഗ സ്പിരുലിന കുക്കികൾ ഉൾപ്പെടെ, ഇന്ത്യയിലെ ആദ്യത്തെ ആൽഗ സീവീഡ് കുക്കിക്കൾ നിർമ്മിച്ചത് ഈ സ്റ്റാർട്ടപ്പാണ്.

X
Top