Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അർബൻ കമ്പനിയുടെ നഷ്ടം 514 കോടിയായി വർധിച്ചു

മുംബൈ: ആപ്പ് അധിഷ്‌ഠിത ഹോം സർവീസ് മാർക്കറ്റ് പ്ലേസ് ആയ അർബൻ കമ്പനി 2022 സാമ്പത്തിക വർഷത്തിൽ 514.14 കോടി രൂപയുടെ ഏകീകൃത അറ്റ ​​നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 249.28 കോടി രൂപയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഈ കാലയളവിൽ തങ്ങളുടെ മിക്ക ഹോം റിപ്പയർ, മെയിന്റനൻസ് വിഭാഗങ്ങൾ പ്രവർത്തിച്ചെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബ്യൂട്ടി സേവനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നതായും. ഇത് ബിസിനസ്സ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായും കമ്പനി അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

അർബൻ കമ്പനിയുടെ ഈ കാലയളവിലെ വരുമാനം മുൻ വർഷത്തെ 289.78 കോടി രൂപയിൽ നിന്ന് 75 ശതമാനത്തിലധികം ഉയർന്ന് 509.17 കോടി രൂപയായി വർധിച്ചു.
എന്നിരുന്നാലും, ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം ചെലവ് 89 ശതമാനത്തിലധികം ഉയർന്ന് 1,023 കോടി രൂപയായി.

2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം അർബൻ കമ്പനിയ്‌ക്ക് 880 ലക്ഷം രൂപയുടെ ക്യാഷ് ബാലൻസും 64,091 ലക്ഷം രൂപ ബാങ്ക് ബാലൻസും ഉണ്ടെന്ന് കമ്പനിയുടെ ബാലൻസ് ഷീറ്റ് വെളിപ്പെടുത്തി. അഭിരാജ് സിംഗ് ഭാൽ, വരുൺ ഖൈതാൻ, രാഘവ് ചന്ദ്ര എന്നിവർ ചേർന്ന് 2014-ൽ സ്ഥാപിച്ച അർബൻ കമ്പനി, ബ്യൂട്ടി, സ്പാ, ക്ലീനിംഗ്, പ്ലംബിംഗ്, മരപ്പണി, അപ്ലയൻസ് റിപ്പയർ, പെയിന്റിംഗ് തുടങ്ങിയ ഹോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ, യുഎഇ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ 55 നഗരങ്ങളിൽ അർബൻ കമ്പനിക്ക് സാന്നിധ്യമുണ്ട്. അർബൻ കമ്പനി ഇതുവരെ 445 മില്യൺ ഡോളർ സമാഹരിച്ചു.

X
Top