ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്

ഈ വര്‍ഷം ഒക്ടോബര്‍ വരെ ഒരുലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു.

32 ദശലക്ഷം ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ വിദേശത്ത് താമസിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അവര്‍ക്കെല്ലാം സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലഭ്യമായ വിവരമനുസരിച്ച് 2015-ല്‍ 131,489 പേരും 2016-ല്‍ 141,603 പേരും 2017-ല്‍ 133,049 പേരും 2018-ല്‍ 134,561 പേരും 2018-ല്‍ 134,561 പേരും 2018-ല്‍ 144,017 പേരും 2019-ല്‍ 85,256, പേരും, 2020ല്‍ 163,370 പേരും 2021-ല്‍ 1,83,741 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, പൗരത്വം ഉപേക്ഷിക്കുന്നവര്‍ ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുന്ന സമ്പത്തിനെക്കുറിച്ച് മന്ത്രാലയം ഒരു ടാബ് സൂക്ഷിക്കുന്നില്ലെന്ന് മുരളീധരന്‍ പറയുന്നു.

2015 ജനുവരി മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം ചോദിച്ച കോണ്‍ഗ്രസ് നിയമസഭാംഗം അബ്ദുള്‍ ഖാലിഖിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ 500 ശതമാനം മെച്ചപ്പെട്ടതായി പാസ്പോര്‍ട്ട് സേവനങ്ങളെ കുറിച്ച് മന്ത്രി പറഞ്ഞു.

പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിനിധീകരിക്കുന്ന മേഖലകളോട് മന്ത്രാലയം വിവേചനം കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും പ്രതിപക്ഷ എംപിമാര്‍ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങള്‍ക്കും മോദി സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു കോണ്‍ഗ്രസ് എംപി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഞാന്‍ തന്നെ കേരളത്തില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം തുറന്നിട്ടുണ്ട്, അദ്ദേഹം അറിയിച്ചു.

X
Top